Sub Lead

ഹിജാബ് വിലക്ക്: സമരം ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക ക്ലാസ് മുറി

പുറത്ത് സമരം ചെയ്യുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് മുറി നല്‍കും. എന്നാല്‍ ശിരോവസ്ത്രം നീക്കിയാല്‍ മാത്രമേ അവരെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കൂ എന്നും ഷേണായി പറഞ്ഞു.

ഹിജാബ് വിലക്ക്: സമരം ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക ക്ലാസ് മുറി
X

ബെംഗളൂരു: ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിവരുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് റൂം കണ്ടെത്താന്‍ കുന്ദാപുര സര്‍ക്കാര്‍ പിയു കോളജ് വികസന സമിതി തീരുമാനിച്ചു. 135 വര്‍ഷത്തിലേറെ ചരിത്രമുള്ള കോളേജിന് അനാവശ്യ വിവാദങ്ങളുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്താനാകില്ലെന്ന് സമിതി വക്താവ് മോഹന്‍ദാസ് ഷേണായി മാധ്യമങ്ങളോട് പറഞ്ഞു.

പുറത്ത് സമരം ചെയ്യുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് മുറി നല്‍കും. എന്നാല്‍ ശിരോവസ്ത്രം നീക്കിയാല്‍ മാത്രമേ അവരെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കൂ എന്നും ഷേണായി പറഞ്ഞു.

കോളേജ് അഡ്മിനിസ്‌ട്രേഷന്റെ ബാധ്യതകള്‍ നിറവേറ്റുന്നതിന് രക്ഷിതാക്കള്‍ പിന്തുണ നല്‍കണമെന്നും വിദ്യാര്‍ഥികള്‍ കോളേജ് നിര്‍ദേശിക്കുന്ന യൂനിഫോം കോഡ് പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it