Sub Lead

എച്ച്ഡി ദേവഗൗഡ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

എച്ച്ഡി ദേവഗൗഡ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
X

ന്യൂഡല്‍ഹി: ജെഡിഎസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. 87 കാരനായ ദേവഗൗഡ ജൂണിലാണ് കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996 ന് ശേഷം ഇതാദ്യമായാണ് ജെഡിഎസ്. നേതാവ് രാജ്യസഭയില്‍ അംഗമാകുന്നത്.

രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് അദ്ദേഹത്തെ ഉപരിസഭയിലേക്ക് സ്വാഗതം ചെയ്തു. സോണിയ ഗാന്ധി ആവശ്യപ്പെട്ട പ്രകാരമാണ് ദേവഗൗഡ രാജ്യസഭയിലേക്ക് മത്സരിച്ചത്. എതിരില്ലാതെയാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1994 മുതല്‍ 1996 വരെ അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1996 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷംരാജ്യത്തെ പതിനൊന്നാമത്തെ പ്രധാനമന്ത്രിയായി. 14, 15, 16 ലോക്സഭകളില്‍ കര്‍ണാടകയിലെ ഹസ്സന്‍ നിയോജകമണ്ഡലത്തെ ലോക്‌സഭാ എംപിയായി പ്രതിനിധീകരിച്ചു.




Next Story

RELATED STORIES

Share it