Sub Lead

ഓക്സിജൻ ക്ഷാമം: കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി കാരണം കാണിക്കൽ നോട്ടിസ് അയച്ചു

"ഒട്ടകപ്പക്ഷി മണലിൽ തല പൂഴ്ത്തുന്നതുപോലെ ഇടാൻ ഞങ്ങൾ സമ്മതിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ഓക്സിജൻ ക്ഷാമം: കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി കാരണം കാണിക്കൽ നോട്ടിസ് അയച്ചു
X

ന്യൂഡൽഹി: ഡൽഹിക്ക് പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജൻ നൽകാതിരുന്നത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. 700 മെട്രിക് ടൺ ഓക്സിജൻ കേന്ദ്രത്തിന് നൽകണമെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു.

ജസ്റ്റിസുമാരായ വിപിൻ സംഘിയും രേഖ പിള്ളൈയും ഉള്ള ഡിവിഷൻ ബെഞ്ച് കേന്ദ്രത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അടുത്ത വാദം കേൾക്കുന്ന തീയതിയിൽ ഹാജരാകാൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു, "ഒട്ടകപ്പക്ഷി മണലിൽ തല പൂഴ്ത്തുന്നതുപോലെ ഇടാൻ ഞങ്ങൾ സമ്മതിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

മെയ് ഒന്നിന്റെ ഹൈക്കോടതി ഉത്തരവും സുപ്രിംകോടതിയുടെ ഉത്തരവും പാലിക്കാത്തതിന്റെ പേരിൽ എന്തുകൊണ്ട് കോടതീയലക്ഷ്യ നടപടികൾ ആരംഭിക്കുന്നില്ലെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ഡൽഹിയിലെ ഓക്സിജൻ വിതരണം ചെയ്യുന്നതിലെ കുറവ് മെയ് 3 അർധരാത്രിയോടെയോ അതിനു മുമ്പോ പരിഹരിക്കുമെന്ന് സോളിസിറ്റർ ജനറലിന്റെ ഉറപ്പ് അനുസരിച്ച് സുപ്രിംകോടതി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു.

Next Story

RELATED STORIES

Share it