Sub Lead

ഹാത്രാസ് കൂട്ടബലാത്സംഗം: ഇന്ത്യ ​ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചവർ അറസ്റ്റിൽ

ഭീം ആർമി, എസ്ഡിപിഐ ഐസ പ്രവർത്തകരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഹാത്രാസ് കൂട്ടബലാത്സംഗം: ഇന്ത്യ ​ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചവർ അറസ്റ്റിൽ
X

ന്യൂഡൽഹി: ഹാത്രാസിൽ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിനെതിരേ ഇന്ത്യ ​ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു. ഭീം ആർമിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യാ ​ഗേറ്റിനു മുന്നിൽ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചത്. ഭീം ആർമി, എസ്ഡിപിഐ ഐസ പ്രവർത്തകരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സ്ത്രീകളും പുരുഷൻമാരുമടക്കം 40ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെഎൻയു, ജാമിഅ വിദ്യാർഥികളും അറസ്റ്റു ചെയ്തവരിൽ ഉൾപ്പെടുന്നു. പ്രതിഷേധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ പോലിസ് ബലംപ്രയോ​ഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ മന്ദിർ മാർഗ് പോലിസ് സ്റ്റേഷനിൽ തടഞ്ഞുവച്ചിരിക്കുകയാണ്.

നേരത്തെ ഉത്തർപ്രദേശ് ഭവന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ച 60 ഓളം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധക്കാർ യുപി ഭവനിലെത്തിയെങ്കിലും ഉടൻ തന്നെ തടഞ്ഞുവച്ച് മന്ദിർ മാർഗ് പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂനിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷധം സംഘടിപ്പിച്ചത്. എന്നാൽ പോലിസ് സ്റ്റേഷന് പുറത്ത് വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രക്ഷേഭം.

Next Story

RELATED STORIES

Share it