മര്ക്കസ് നോളജ് സിറ്റിക്കെതിരായ വിദ്വേഷ പ്രചാരണം: മുസ്ലിം സ്ഥാപനങ്ങളെ വേട്ടയാടാന് അനുവദിക്കരുതെന്ന് ആള് ഇന്ത്യ ഇമാംസ് കൗണ്സില്

കോട്ടയം: മര്ക്കസ് നോളജ് സിറ്റിക്കെതിരായ ആര്എസ്എസ് വിദ്വേഷപ്രചാരണത്തിന്റെ പേരില് മുസ്ലിം സ്ഥാപനങ്ങളെ വേട്ടയാടാന് അനുവദിക്കരുതെന്ന് ആള് ഇന്ത്യ ഇമാംസ് കൗണ്സില് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വിഭജനാനന്തര ഇന്ത്യയില് മുഴുവന് മേഖലയില് നിന്നും പുറന്തള്ളപ്പെടുകയും സ്വന്തം പ്രയത്നം കൊണ്ട് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി കൈവരിച്ച് എഴുന്നേറ്റു നില്ക്കാന് ശ്രമിക്കുമ്പോള് വ്യാജ ആരോപണങ്ങളിലൂടെയും വര്ഗീയ പ്രചാരണങ്ങളിലൂടെയും മുസ്ലിം സമുദായത്തെ തകര്ക്കാനുള്ള ആര് എസ് എസിന്റെ നീക്കം അത്യന്തം അപകടകരവും ആസൂത്രിതവുമാണ്.
മുസ്ലിംകള് വിഭാഗീയതകള് മറന്ന് ഹിന്ദുത്വ ശക്തികള് ഉയര്ത്തുന്ന ഇത്തരം ഭീഷണികളെ കരുതിയിരിക്കുകയും ഒറ്റക്കെട്ടായി ചെറുത്തു തോല്പ്പിക്കുകയും ചെയ്യണം. ഹോട്ടലുകളില് ഹലാല് ബോര്ഡ് വെയ്ക്കുന്നതും സ്കൂളുകളില് ഹിജാബ് ധരിക്കുന്നതും, താമസിക്കാന് വീടും സ്ഥലവും വാങ്ങുന്നതും, പോലിസിലോ ഉദ്യോഗങ്ങളിലോ കയറുന്നതുമായ മുസലിം വിഷയങ്ങളെ പ്രശ്നവല്ക്കരിച്ച് അപരവല്ക്കരിക്കാനും. വംശീയ ഉന്മൂലനം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന സംഘപരിവാര് ശക്തികളെ ഒറ്റപ്പെടുത്തണം ഇതിനെതിരെ ജനാധിപത്യ സമൂഹം രംഗത്തു വരേണ്ടതുണ്ടെന്നും യോഗം ആവശ്യപ്പെട്ടു.
RELATED STORIES
ഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്ക്
3 July 2022 11:11 AM GMTഅല്ജസീറ മാധ്യമപ്രവര്ത്തക ഷെറീന്റെ ശരീരത്തില്നിന്നു ലഭിച്ച വെടിയുണ്ട ...
3 July 2022 11:00 AM GMTക്വാറി തട്ടിപ്പ് കേസ്; പി വി അന്വറിനെതിരേ ഇഡി അന്വേഷണം അന്വേഷണം...
3 July 2022 10:21 AM GMTഇറാനില് ഭൂചലനം: അഞ്ച് മരണം; 84 പേര്ക്ക് പരിക്ക്
3 July 2022 10:08 AM GMTഅഞ്ചരക്കണ്ടി ഓഫിസ് ആക്രമണം: സിപിഎം നേതൃത്വം മറുപടി പറയണം- എസ്ഡിപിഐ
3 July 2022 10:08 AM GMT'സര്ക്കാര് അനുകൂലികള് പ്രതിപക്ഷത്തേക്ക് പോകുന്നത്...
3 July 2022 9:58 AM GMT