Sub Lead

'ലൗജിഹാദ്' നിയമം കൊണ്ടുവരാന്‍ ഒരുങ്ങി ഹരിയാനയും

സ്വകാര്യ-പൊതു മുതലുകള്‍ക്ക് നാശനഷ്ടം വരുത്തുന്നതിനെതിരേ കലാപകാരികളുടേയും പ്രക്ഷോഭകരുടേയും സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള ബില്ലും ബജറ്റ് സെഷനില്‍ അവതരിപ്പിക്കും.

ലൗജിഹാദ് നിയമം കൊണ്ടുവരാന്‍ ഒരുങ്ങി ഹരിയാനയും
X

ചണ്ഡിഗഢ്: യുപിക്കു പിന്നാലെ 'ലൗജിഹാദ്' നിയമം കൊണ്ടുവരാന്‍ ഒരുങ്ങി ഹരിയാനയും. ഇതു സംബന്ധിച്ച ബില്ല് നിയമസഭയില്‍ വരുന്ന ബജറ്റ് സെഷനില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജി പറഞ്ഞു. സ്വകാര്യ-പൊതു മുതലുകള്‍ക്ക് നാശനഷ്ടം വരുത്തുന്നതിനെതിരേ കലാപകാരികളുടേയും പ്രക്ഷോഭകരുടേയും സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള ബില്ലും ബജറ്റ് സെഷനില്‍ അവതരിപ്പിക്കും.

മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ബലപ്രയോഗത്തിലൂടെയോ പ്രേരണയിലൂടെയോ വിവാഹബന്ധത്തിലൂടെയോ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയോ ഉള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് തടയിടാനാവുമെന്നും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകിക്കുമെന്നും മതപരിവര്‍ത്തന നിരോധന ബില്‍ തയ്യാറാക്കാന്‍ അടുത്തിടെ രൂപീകരിച്ച കമ്മിറ്റിയുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ആഭ്യന്തരമന്ത്രി പറഞ്ഞു.

'മതപരിവര്‍ത്തനത്തിനെതിരായ (ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ) ബില്ലിന്റെ കരട് തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ഹരിയാന വിധാന്‍ സഭയുടെ വരാനിരിക്കുന്ന ബജറ്റ് സെഷനില്‍ കൊണ്ടുവരും. പൊതു, സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെതിരായ ബില്ലും ഇതോടൊപ്പം കൊണ്ടുവരുമെന്നും ഈ നിയമത്തിനു കീഴില്‍ ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it