Sub Lead

ഹരിദാസിന്റെ കൊലപാതകം: ആയുധങ്ങള്‍ കണ്ടെടുത്തു, ശരീരത്തില്‍ 20ല്‍ അധികം വെട്ടുകള്‍, ഇടതുകാല്‍ അറുത്തുമാറ്റി

വാളും ഇരുമ്പ് ദണ്ഡുമാണ് കണ്ടെത്തിയത്. കൊലപ്പെട്ട ഹരിദാസിന്റെ വീട്ടു പറമ്പില്‍നിന്നാണ് ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി.

ഹരിദാസിന്റെ കൊലപാതകം: ആയുധങ്ങള്‍ കണ്ടെടുത്തു, ശരീരത്തില്‍ 20ല്‍ അധികം വെട്ടുകള്‍, ഇടതുകാല്‍ അറുത്തുമാറ്റി
X

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തു. വാളും ഇരുമ്പ് ദണ്ഡുമാണ് കണ്ടെത്തിയത്.വാളും ഇരുമ്പ് ദണ്ഡുമാണ് കണ്ടെത്തിയത്. കൊലപ്പെട്ട ഹരിദാസിന്റെ വീട്ടു പറമ്പില്‍നിന്നാണ് ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തത്. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി.

അതിനിടെ, ഹരിദാസിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ വെട്ടില്‍ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ ആകാത്ത വിധം ശരീരം വികൃതമാക്കി.

ഇടതുകാല്‍ മുട്ടിന് താഴെ വച്ച് അറുത്തു മാറ്റിയ നിലയിലാണ്. വലതുകാല്‍ മുട്ടിന് താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകള്‍ അധികവും ഉള്ളത്.

ഇന്ന് പുലര്‍ച്ചെയാണ് സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയായ താഴെക്കുനിയില്‍ ഹരിദാസനെ കൊലപ്പെടുത്തിയത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസിനെ ബന്ധുക്കളുടെ മുന്നിലിട്ടാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഒരാഴ്ച്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സിപിഎം- ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഹരിദാസിനെ ആക്രമിച്ചത് അഞ്ചംഗ സംഘമാണെന്നും ഇതില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായും ഹരിദാസിന്റെ സഹോദരന്‍ സുരേന്ദ്രന്‍ പറഞ്ഞു. പുലര്‍ച്ചെ ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരെ അക്രമികള്‍ വാള് വീശി ഭീഷണിപ്പെടുത്തി. അഞ്ച് പേരടങ്ങുന്ന സംഘത്തില്‍ രണ്ട് പേര്‍ ഈ പരിസരത്തുള്ളവരാണ്. അവരെ താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

അതിനിടെ ഹരിദാസന്റേത് ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ നടന്ന കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പരിശീലനം ലഭിച്ച ആര്‍എസ്എസ് ബിജെപി സംഘമാണ് കൊലനടത്തിയത്. ബിജെപി നേതൃത്വമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രദേശത്തെ 2 പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് തലേദിവസം പ്രഖ്യാപിച്ചു. പിറ്റേദിവസം കൊലപാതകം നടന്നുവെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്തിന്റെ പലയിടത്തും ആക്രമണം നടത്താനുള്ള ആസൂത്രണമാണ് ബിജെപി നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it