Sub Lead

കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ബിജെപിയെ പുകഴ്ത്തിയും ഹാര്‍ദിക് പട്ടേല്‍

ജനങ്ങള്‍ക്ക് വേണ്ടി തനിക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഹാര്‍ദിക് തിരഞ്ഞെടുപ്പില്‍ മൽസരിക്കുമെന്ന് അറിയിച്ചത്.

കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ബിജെപിയെ പുകഴ്ത്തിയും ഹാര്‍ദിക് പട്ടേല്‍
X

അഹമ്മദാബാദ്: കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ബിജെപിയെ പുകഴ്ത്തിയും കോണ്‍ഗ്രസ് ഗുജറാത്ത് അധ്യക്ഷന്‍ ഹാര്‍ദിക് പട്ടേല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മൽസരരംഗത്തുണ്ടാവുമെന്നും ഹാര്‍ദിക് വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷനായിട്ട് പോലും തന്നെ പാര്‍ട്ടി പരിഗണിക്കാറില്ല, നിര്‍ണായ തീരുമാനങ്ങള്‍ അറിയാറില്ലെന്നും ഹാര്‍ദിക് പട്ടേല്‍ അതൃപ്തി അറിയിച്ചു.

2017 ലെ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട നിലയിലേക്ക് കോണ്‍ഗ്രസിന്റെ സീറ്റ് നില ഉയര്‍ത്താന്‍ പട്ടീദാര്‍ സമുദായം സഹായിച്ചിട്ടുണ്ട്. ഇന്ന് അതേ കോണ്‍ഗ്രസ് സമുദായത്തേയും കോദാര്‍ദം ട്രസ്റ്റ് അധ്യക്ഷന്‍ നരേഷ് പട്ടേലിനേയും അപമാനിക്കുകയാണ്. നരേഷ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ കേള്‍ക്കുന്നുണ്ട് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ പാര്‍ട്ടി എന്തിനാണ് ഇത്രയും സമയം എടുക്കുന്നത്. നരേഷ് പട്ടേലിനേയും സമുദായത്തേയും എന്തിനാണ് കോണ്‍ഗ്രസ് അപമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ജനങ്ങള്‍ക്ക് വേണ്ടി തനിക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഹാര്‍ദിക് തിരഞ്ഞെടുപ്പില്‍ മൽസരിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ഏത് മണ്ഡലത്തിനെ പ്രതിനിധീകരിച്ചാവും കളത്തിലിറങ്ങുകയെന്ന് വ്യക്തമല്ല.

ബിജെപിയും ആംആദ്മിയും നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നതിനിടെ നരേഷ് പട്ടേല്‍ കോണ്‍ഗ്രസിലെത്തുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹേമന്ദ് വാസവ്ദ അറിയിച്ചിരുന്നു. നരേഷ് പട്ടേലിനെയും പ്രശാന്ത് കിഷോറിനെയും പാര്‍ട്ടിയിലെത്തിച്ച് ഗുജറാത്തില്‍ വിജയം നേടാന്‍ കോണ്‍ഗ്രസ് നേരത്തെ മുതല്‍ ശ്രമം തുടങ്ങിയിരുന്നു.

നരേഷ് പാര്‍ട്ടിയിലെത്തിയാല്‍ കോണ്‍ഗ്രസിന് ഗുജറാത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്‌വ പറഞ്ഞിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ വളരെ പ്രധാനമായ സൗരാഷ്ട്ര മേഖലയില്‍ വിജയമുറപ്പിക്കാന്‍ നരേഷിന് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. അതിനിടെയാണ് കോണ്‍ഗ്രസ് അതിനുള്ള ശ്രമം നടത്തുന്നില്ലെന്ന ആരോപണവുമായി ഹാര്‍ദിക് രംഗത്തെത്തുന്നത്.

Next Story

RELATED STORIES

Share it