Big stories

ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക

യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, കൊല്ലപ്പെട്ടതിന്റെ തിയ്യതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരിയില്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു.

ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക
X

വാഷിങ്ടണ്‍: അല്‍ഖാഇദ സ്ഥാപകന്‍ ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ (30) കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, കൊല്ലപ്പെട്ടതിന്റെ തിയ്യതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരിയില്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അല്‍ഖാഇദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,08,00,000 രൂപ) വാഗ്ദാനം ചെയ്തിരുന്നത്.

അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരായി ആക്രമണം നടത്താന്‍ ആഹ്വാനംചെയ്ത് ഹംസ വീഡിയോ, ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി എന്‍ബിസി, ന്യൂയോര്‍ക്ക് ടൈംസ് എന്നിവര്‍ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനോ ഇതിനോട് പ്രതികരിച്ചിട്ടില്ല. 2011 മെയില്‍ പാകിസ്താനിലെ അബോട്ടാബാദില്‍ യുഎസ് പ്രത്യേക സുരക്ഷാസേനയാണ് ഉസാമ ബിന്‍ ലാദനെ വധിക്കുന്നത്. ഈ സമയം ഹംസ ഇറാനില്‍ വീട്ടുതടങ്കലിലായിരുന്നുവെന്നായിരുന്നു റിപോര്‍ട്ടുകള്‍. എന്നാല്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, സിറിയ എന്നിവിടങ്ങളിലായി ഹംസ ബിന്‍ ലാദന്‍ കഴിയുന്നതായും യുഎസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it