Sub Lead

ഖത്തറിന്റെ അഭ്യര്‍ഥന; അമേരിക്കന്‍ സ്ത്രീയെയും മകനെയും ഹമാസ് മോചിപ്പിച്ചു

ഖത്തറിന്റെ അഭ്യര്‍ഥന; അമേരിക്കന്‍ സ്ത്രീയെയും മകനെയും ഹമാസ് മോചിപ്പിച്ചു
X

ഗസ സിറ്റി: ഫലസ്തീനില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ, ബന്ദിയാക്കപ്പെട്ട അമേരിക്കന്‍ സ്ത്രീയെയും മകനെയും മോചിപ്പിച്ച് ഹമാസ്. ഖത്തറിന്റെ അഭ്യര്‍ഥന പ്രകാരമാണ് ജുദിത് റായ് റാണന്‍, ഇവരുടെ 17കാരിയായ മകള്‍ നതാലി റാണന്‍ എന്നിവരെ വെള്ളിയാഴ്ച രാത്രിയോടെ വിട്ടയച്ചത്. ഇരുവരെയും ഗസ അതിര്‍ത്തിയിലെത്തിച്ചാണ് കൈമാറിയത്. പിന്നീട് ഇവരെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് യുഎസ് എംബസിയിലേക്ക് മാറ്റിയതായാണ് റിപോര്‍ട്ട്. ജുതിന്റെ ആരോഗ്യനില മോശമായതിനാല്‍ മാനുഷിക പരിഗണന നല്‍കിയാണ് വിട്ടയച്ചതെന്ന് ഹമാസ് വ്യക്തമാക്കി. ഖത്തറിന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിനിടെ ബന്ദിയാക്കിയ 200 ഓളം പേരില്‍ ഉള്‍പ്പെട്ടതാണ് ഇരുവരും. മോചിപ്പിക്കപ്പെട്ട ശേഷം ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ സന്തോഷം അറിയിച്ചു. മറ്റു ബന്ദികളുടെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ബൈഡനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് വ്യക്തമാക്കി. അതിനിടെ, ബന്ദികളുടെ മോചനത്തിന് ഇസ്രായേലുമായും ഹമാസുമായും തുടര്‍ന്നും ചര്‍ച്ച നടത്തുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി അറിയിച്ചു.

ജുദിതിന്റെ മാതാവ് തമാര്‍ റാണയുടെ 85ാം പിറന്നാള്‍ ആഘോഷത്തിനും മകള്‍ നതാലിയുടെ ഹൈസ്‌കൂള്‍ ബിരുദദാനവുയി ബന്ധപ്പെട്ടുമാണ് ഇസ്രയേലിലെത്തിയത്. യുഎസിലേക്ക് തിരിച്ചുപോവാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും അല്‍പ്പദിവസം കൂടി ഇസ്രായേലില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെയാണ് ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയത്. നേരത്തേ, ഇസ്രായേല്‍ യുദ്ധം തുടങ്ങിയ ആദ്യദിവസത്തില്‍ തന്നെ ബന്ദികളാക്കപ്പെട്ട സ്ത്രീയെയും രണ്ടു കുട്ടികളെയും മാനുഷിക പരിഗണന വച്ച് വിട്ടയച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it