Sub Lead

ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ മന്ത്രിയെ കണ്ട് ഹമാസ് പ്രതിനിധി സംഘം

ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ മന്ത്രിയെ കണ്ട് ഹമാസ് പ്രതിനിധി സംഘം
X

കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തലിന്റെ അടുത്തഘട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഹമാസ് പ്രതിനിധി സംഘം ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയെ കണ്ടു. ഹമാസ് രാഷ്ട്രീയകാര്യസമിതി അംഗം ഖലീല്‍ അല്‍ ഹയ്യ അടക്കമുള്ളവരാണ് ഈജിപ്ത് സര്‍ക്കാരിലെ മന്ത്രി ഹസന്‍ റഷാദ് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയത്. ഗസയില്‍ ഇസ്രായേലി നിയന്ത്രണത്തിലുള്ള റഫയിലെ ടണലിലുള്ള ഹമാസ് പ്രവര്‍ത്തകരെ സുരക്ഷിതരായി തിരികെ എത്തിക്കുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം കര്‍ശനമായി നടപ്പാക്കുന്ന സംവിധാനം ആവശ്യമാണെന്ന് ഹമാസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കരാര്‍ ലംഘിക്കപ്പെട്ടാല്‍ അത് റിപോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ആവശ്യമാണ്.

Next Story

RELATED STORIES

Share it