- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗാളിലെ ബിജെപി എംഎല്‍എമാരില്‍ പകുതിയിലധികവും കൊലപാതക, ബലാൽസംഗ കേസ് പ്രതികള്‍
ആകെ 77 സീറ്റുകളിലാണ് ബിജെപിക്ക് ബംഗാളില്‍ വിജയിക്കാനായത്. ഇതില്‍ 65 ശതമാനം ആളുകളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നാണ് എഡിആര്‍ ബുധനാഴ്ച്ച പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നത്.

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി എംഎല്‍എമാരില്‍ പകുതിയിലധികം പേരും ക്രിമനല്‍ കേസുകളില്‍ പ്രതികളെന്ന് റിപോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട (എഡിആര്‍) റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൃണമൂലിന്റെ മൂന്നിലൊന്ന് എംഎല്‍എമാരും മേല്‍പ്പറഞ്ഞ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.
ആകെ 77 സീറ്റുകളിലാണ് ബിജെപിക്ക് ബംഗാളില്‍ വിജയിക്കാനായത്. ഇതില്‍ 65 ശതമാനം ആളുകളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നാണ് എഡിആര്‍ ബുധനാഴ്ച്ച പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 39 എംഎല്‍എമാര്‍ക്കെതിരേ കൊലപാതക ശ്രമം അടക്കമുള്ള കേസുകളാണ് നിലവിലുള്ളത്. എഡിആര്‍ പുറത്തിറക്കിയിട്ടുള്ള ഈ പട്ടിക ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
എഡിആര്‍ കണക്കുകള്‍ പ്രകാരം തൃണമൂലിന്റെ 213 എംഎല്‍എമാരില്‍ 73 പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
ബംഗാളിലെ ആകെ എംഎല്‍എമാരുടെ എണ്ണം 292 ആണ് ഇതില്‍ 142ല്‍ 49ശതമാനവും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അതില്‍ തന്നെ 113ല്‍ 39 ശതമാനവും ഗുരുതരമായ ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. കണക്കനുസരിച്ച് 10 പേര്‍ കൊലപാതക കേസിലും ഒരാള്‍ ബലാത്സംഗ കേസിലും പ്രതിയാണ്. 30പേര്‍ക്കെതിരെയാണ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുള്ളത്.
292 എംഎല്‍എമാരില്‍ 158എംഎല്‍എമാരും കോടിപതികളാണെന്നും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. തൃണമൂലിന്റെ 132 എംഎല്‍എമാരും ബിജെപിയുടെ 25 ഒരു സ്വതന്ത്രനുമടക്കം ഉള്ളവര്‍ ഒരു കോടിയിലധികം സമ്പാദ്യം ഉള്ളതായും കണക്കുകളില്‍ നിന്നും വ്യക്തമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















