Sub Lead

ഹജ്ജ് തീര്‍ത്ഥാടത്തിന് പോവേണ്ടിയിരുന്ന വയോധികന്‍ വാഹനാപകടത്തില്‍ മരിച്ചു

ഹജ്ജ് തീര്‍ത്ഥാടത്തിന് പോവേണ്ടിയിരുന്ന വയോധികന്‍ വാഹനാപകടത്തില്‍ മരിച്ചു
X

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടേണ്ടിയിരുന്ന വെള്ളിയഞ്ചേരി ചേരിപ്പറമ്പ് സ്വദേശി താഴത്തെ പീടികയില്‍ മുഹമ്മദ് റഫീഖ് (60) വാഹനാപകടത്തില്‍ മരിച്ചു. മെയ് 19ന് പുലര്‍ച്ചെ ഒരു മണിക്ക് കരിപ്പൂരില്‍ നിന്നും പുറപ്പെടുന്ന ഐഎക്‌സ് 3015 നമ്പര്‍ വിമാനത്തിലായിരുന്നു ഇവരുടെ യാത്രാ ഷെഡ്യൂള്‍. ഭാര്യ സി കെ ലൈലയോട് കൂടെയായിരുന്നു ഇവര്‍ ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. മഞ്ചേരി മരത്താണിയില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിലാണ് മുഹമ്മദ് റഫീഖ് മരിച്ചത്. മണ്ണാര്‍ക്കാട് കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലാണ്.

മക്കള്‍: ഡോ. റഷ, റന, റയാന്‍. മരുമകന്‍: ഡോ. കിനാന്‍ മഞ്ചേരി.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ചേരിപ്പറമ്പ് മസ്ജിദുല്‍ ഹുദയില്‍ ജനാസ ഖബറടക്കി. തീര്‍ത്ഥാടകന്റെ നിര്യാണത്തില്‍ സംസ്ഥാന ഹജജ് കമ്മിറ്റി അനുശോചിച്ചു. ഞായറാഴ്ച വൈകുന്നേരം ഹജ്ജ് ഹൗസില്‍ നടന്ന യാത്രയയപ്പ് സംഗമത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു.

Next Story

RELATED STORIES

Share it