Sub Lead

സംസം വെള്ളത്തിനു നിയന്ത്രണമില്ലെന്നു എയര്‍ ഇന്ത്യ

സംസം വെള്ളത്തിനു നിയന്ത്രണമില്ലെന്നു എയര്‍ ഇന്ത്യ
X

ന്യൂഡല്‍ഹി: ഹാജിമാര്‍ക്ക് മക്കയില്‍ നിന്നും സംസം വെള്ളം കൊണ്ടുവരുന്നതിന് നിരോധനമില്ലെന്നു എയര്‍ ഇന്ത്യ. സംസം വെള്ളം കൊണ്ടുവരുന്നതിനു എയര്‍ ഇന്ത്യ നിയന്ത്രണമേര്‍പെടുത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യയുടെ പ്രതികരണം. ഹാജിമാര്‍ക്കു അനുവദിക്കപ്പെട്ട ബാഗേജ് പരിധിക്കുള്ളില്‍ സംസം വെള്ളം കൊണ്ടുവരാമെന്നാണ് എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കിയത്.

സീറ്റ് കുറവുള്ള വിമാനങ്ങളായതിനാല്‍ സപ്റ്റംബര്‍ 15 വരെ സംസം വെള്ളം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നായിരുന്നു ട്രാവല്‍ ഏജന്റുമാര്‍ക്ക് ജൂലൈ നാലിന് എയര്‍ ഇന്ത്യ നല്‍കിയ അറിയിപ്പ്. ഈ അറിയിപ്പാണ് ഇപ്പോള്‍ എയര്‍ ഇന്ത്യാ അധികൃതര്‍ ഒഴിവാക്കിയത്. സംഭവുമായി ബന്ധപ്പെട്ടുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it