ഹാലന്റിന് റെക്കോര്‍ഡ്; സിറ്റി വീണ്ടും തലപ്പത്ത്; ലിവര്‍പൂള്‍ നാലിനരികെ
ആന്‍ഡ്രൂ കോള്‍, അലന്‍ ഷിയറര്‍ എന്നിവരുടെ റെക്കോര്‍ഡ് ആണ് ഹാലന്റ് ഇന്ന് തന്റെ പേരിലാക്കിയത്.

ഇത്തിഹാദ്: എര്‍ലിങ് ഹാലന്റ് എന്ന ഗോള്‍ മെഷീന്റെ ചിറകിലേറി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഇന്ന് വെസ്റ്റ്ഹാമിനെ നേരിട്ട സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം നേടി. ഇന്ന് സ്‌കോര്‍ ചെയ്തതോടെ 35 ഗോളുകളുമായി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോളുകള്‍ എന്ന റെക്കോഡ് ഹാലന്റ് തന്റേതാക്കി മാറ്റി. 1993/94, 1994/95 സീസണുകളില്‍ 34 ഗോളുകള്‍ അടിച്ച ഇതിഹാസ സ്ട്രൈക്കര്‍മാരായ ആന്‍ഡ്രൂ കോള്‍, അലന്‍ ഷിയറര്‍ എന്നിവരുടെ റെക്കോര്‍ഡ് ആണ് ഹാലന്റ് ഇന്ന് തന്റെ പേരിലാക്കിയത്.
കോളും ഷിയററും 42 മത്സരങ്ങള്‍ ഉള്ള പ്രീമിയര്‍ ലീഗ് സീസണുകളില്‍ ആയിരുന്നു 34 ഗോളുകള്‍ നേടിയിരുന്നത്. ഹാലന്റ് 31 മത്സരങ്ങളില്‍ നിന്നാണ് ഈ റെക്കോര്‍ഡില്‍ എത്തിയത്. ഇനിയും അഞ്ചു മത്സരങ്ങള്‍ ബാക്കയുള്ളത് കൊണ്ട് ഹാലന്റ് ഇനിയും എത്ര ഗോളുകള്‍ ഈ പ്രീമിയര്‍ ലീഗ് സീസണില്‍ നേടും എന്ന് കണ്ടറിയണം. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും ആയി ഹാലാന്റ് 51 ഗോളുകളാണ് നേടിയത്. ഹാലന്റിന് പുറമെ നഥാന്‍ അക്കെയും ഫില്‍ ഫോഡനുമാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്.
മറ്റൊരു മല്‍സരത്തില്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ടോപ് ഫോര്‍ പ്രതീക്ഷ സജീവമാക്കി.ലിവര്‍പൂള്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMT