Sub Lead

പത്താന്‍കോട്ട് ആക്രമണം: വിവാദനായകനായ മുന്‍ എസ് പി ബലാല്‍സംഗക്കേസില്‍ കുറ്റക്കാരന്‍

2016 ജനുവരിയില്‍ പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയവര്‍ക്ക് സഹായം ചെയ്തു നല്‍കിയിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിവാദത്തില്‍പെട്ട 55കാരനെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്തിരുന്നെങ്കിലും കുറ്റക്കാരനെല്ല് രണ്ട് വിട്ടയച്ചിരുന്നു

പത്താന്‍കോട്ട് ആക്രമണം: വിവാദനായകനായ മുന്‍ എസ് പി ബലാല്‍സംഗക്കേസില്‍ കുറ്റക്കാരന്‍
X

ഛണ്ഡീഗഡ്: പത്താന്‍കോട്ട് ആക്രമണത്തിനു തൊട്ടുമുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയും സായുധര്‍ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ് സംശയനിഴലിലാവുകയും ചെയ്തിരുന്ന ഗുര്‍ദാസ്പൂര്‍ മുന്‍ എസ്പി സാല്‍വിന്ദര്‍ സിങ് ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ശിക്ഷ ഫെബ്രുവരി 21നു പ്രഖ്യാപിക്കും. ജാമ്യത്തിലായിരുന്ന ഇദ്ദേഹം ഗുര്‍ദാസ്പൂര്‍ അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി പ്രേംകുമാറിനു മുമ്പാകെ കേസിന്റെ വിചാരണയ്‌ക്കെത്തിയിരുന്നു. കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഗുര്‍ദാസ്പൂര്‍ ജയിലിലേക്കയച്ചു. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ അമൃത്സര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

2016 ജനുവരിയില്‍ പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയവര്‍ക്ക് സഹായം ചെയ്തു നല്‍കിയിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിവാദത്തില്‍പെട്ട 55കാരനെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്തിരുന്നെങ്കിലും കുറ്റക്കാരനെല്ല് രണ്ട് വിട്ടയച്ചിരുന്നു. എന്നാല്‍, അതേവര്‍ഷം ആഗസ്ത് മാസത്തിലാണ് സാല്‍വിന്ദര്‍ സിങിനെതിരേ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. പഞ്ചാബ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരാളുടെ പേര് ബലാല്‍സംഗക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ അര ലക്ഷം രൂപ കൈപ്പറ്റിയെന്നും ഇതുപറഞ്ഞ് ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നും കാണിച്ചു നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്. ഐപിസി 376 ബലാല്‍സംഗം, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(2) വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. 2014 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കുറ്റാരോപിതന്റെ ഭാര്യയുമായി മുന്‍ എസ്പി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ഗുര്‍ദാസ്പൂര്‍ എസ്എസ്പി സ്വര്‍ണദീപ് കണ്ടെത്തിയിരുന്നു. കേസില്‍ 2016 സെപ്തംബറില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ സാല്‍വിന്ദര്‍ സിങ് കുറ്റക്കാരനാണെന്നു പ്രഖ്യാപിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്തു. തുടര്‍ന്ന് ഒളിവില്‍പോയതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഒടുവില്‍ 2017 ഏപ്രില്‍ 20നാണു കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാര്‍ ഇദ്ദേഹത്തിനു നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി.

ഇതിനു പുറമെ, സാല്‍വീന്ദര്‍ സിങിനെതിരേ 2016 ഒക്ടോബറില്‍ സ്‌റ്റേഷനിലെ ആറു വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മാത്രമല്ല, ഫില്ലോര്‍ പോലിസ് അക്കാദമിയില്‍ എഎസ്‌ഐയായിരിക്കെ പരിശീലനത്തിവിടെ വനിതാ കോണ്‍സ്റ്റബിളിനോട് ലൈംഗികമായി ലൈംഗികാതിക്രമം കാട്ടിയെന്നു മറ്റൊരു കേസും നിലവിലുണ്ട്. പത്താന്‍കോട്ട് ആക്രമണത്തിനു തൊട്ടുമുമ്പ് ദിനനഗറില്‍ അക്രമികള്‍ ബന്ദിയാക്കിയ ഡ്രൈവറെയും കടയുടമയെയും കൊലപ്പെടുത്തിയിരുന്നെങ്കിലും സൂപ്രണ്ട് സാല്‍വീവ്ദര്‍ സിങിനെയും കൂടെയുള്ളവരെയും വിട്ടയച്ചത് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. യൂനിഫോം ധരിക്കാതെ, സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ, ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ രാത്രി വൈകി സഞ്ചരിക്കുമ്പോഴാണ് എസ്പിയെ ജെയ്‌ഷെ മുഹമ്മദ് സംഘം തട്ടിക്കൊണ്ടുപോയതെന്നായിരുന്നു ആരോപണം.പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 6 ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരടക്കം11 പേരാണ് കൊല്ലപ്പെട്ടിരുന്നത്. എസ്പിയുടെ വാഹനം തട്ടിയെടുത്താണ് സായുധര്‍ ആക്രമണത്തിനെത്തിയത്.




Next Story

RELATED STORIES

Share it