Sub Lead

ചെറുപുഴയില്‍ നാടന്‍ തോക്കുകളും തിരകളും പിടികൂടി

ചെറുപുഴയില്‍ നാടന്‍ തോക്കുകളും തിരകളും പിടികൂടി
X
കണ്ണൂര്‍: ചെറുപുഴ വയക്കരയ്ക്കു സമീപം തട്ടുമ്മലില്‍ നാടന്‍ തോക്കുകളും തിരകളും പിടികൂടി. മൂന്നു നാടന്‍ തോക്കുകളും 10ഓളം തിരകളും മുള്ളന്‍ പന്നിയുടെ ഇറച്ചിയുമാണ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ വിവരമറിഞ്ഞെത്തിയ ചെറുപുഴ പോലിസ് ഇന്‍സ്‌പെക്ടറും സംഘവുമാണ് ഉപേക്ഷിച്ച നിലയില്‍ ഇവ കണ്ടെത്തിയത്. പ്രതികള്‍ സംഭവസ്ഥലത്ത് നിന്നു ഓടിപ്പോയി. മീത്തലെ പുരയില്‍ ജബ്ബാര്‍, കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേര്‍ക്കുമെതിരേ ചെറുപുഴ പോലിസ് കേസെടുത്തു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.




Next Story

RELATED STORIES

Share it