Sub Lead

ഗുജറാത്തില്‍ ഹിന്ദുത്വ പശു ഗുണ്ടകളുടെ ആക്രമണം; മൂന്നു മുസ്‌ലിം യുവാക്കള്‍ക്ക് പരിക്ക്

ഗുജറാത്തില്‍ ഹിന്ദുത്വ പശു ഗുണ്ടകളുടെ ആക്രമണം; മൂന്നു മുസ്‌ലിം യുവാക്കള്‍ക്ക് പരിക്ക്
X

അഹ്മദാബാദ്: കന്നുകാലി വ്യാപാരികളായ മുസ്‌ലിം യുവാക്കളെ ഹിന്ദുത്വര്‍ ആക്രമിച്ചു. ഗുജറാത്തിലെ അഹ്മദാബാദില്‍ ഫെബ്രുവരി 19ന് നടന്ന ആക്രമണത്തില്‍ ഇഷാഖ്, മുഹമ്മദ് ഫാറൂഖ്, മുഷാറഫ് അഹമദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇഷാഖിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. എരുമകളുമായി പോവുകയായിരുന്ന തങ്ങളെ 25 പേര്‍ അടങ്ങിയ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഫാറൂഖ് പറഞ്ഞു. വടികളും മറ്റും ഉപയോഗിച്ച് നടത്തിയ സംഘം ഇവരെ കൊണ്ട് ജയ്ശ്രീറാം മുദ്രാവാക്യവും വിളിപ്പിച്ചു.

എരുമകളെ കൊണ്ടുപോവാന്‍ ലൈസന്‍സ് ഉണ്ടായിരുന്നതായും ഒന്നരലക്ഷം രൂപ അക്രമികള്‍ ചോദിച്ചെന്നും മുഹമ്മദ് ഫാറൂഖ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലിസ് തയ്യാറായില്ല. സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ഇത്തരം പരാതികളില്‍ കേസെടുക്കാറില്ലെന്ന് പോലിസ് അറിയിച്ചതായി മൂവരുടെയും അഭിഭാഷകനായ അഡ്വ. നൗമാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it