Sub Lead

കൊവിഡിന്റെ 'എക്സ്ഇ' വകഭേദം ഗുജറാത്തിൽ സ്ഥിരീകരിച്ചു

ഈ ആഴ്ച ആദ്യം വിദേശത്തുനിന്നും എത്തിയ ഒരാൾക്ക് എക്സ്ഇ വേരിയന്റ് സ്ഥിരീകരിച്ചതായി റിപോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപോർട്ടുകൾ ആരോഗ്യ മന്ത്രാലയം തള്ളിയിരുന്നു.

കൊവിഡിന്റെ എക്സ്ഇ വകഭേദം ഗുജറാത്തിൽ സ്ഥിരീകരിച്ചു
X

അഹമ്മദാബാദ്: കൊവിഡിന്റെ പുതിയ വകഭേദമായ എക്സ്ഇ (XE) ഗുജറാത്തിൽ സ്ഥിരീകരിച്ചു. 67 കാരനിലാണ് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പിലെ ചീഫ് സെക്രട്ടറി മനോജ് അ​ഗർവാൾ വ്യക്തമാക്കി. മാർച്ച് 12 നാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവായത്. ഇയാൾ മുംബൈയിൽ നിന്ന് വഡോദരയിലേക്ക് യാത്ര ചെയ്തിരുന്നു. അവിടെ എത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

"ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്റർ 12 ദിവസം മുമ്പാണ് രോഗിയിൽ എക്സ്ഇ വകഭേദം കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാംപിൾ കൊൽക്കത്ത ലബോറട്ടറിയിലേക്ക് അയച്ചു. ഇന്നലെ രാത്രിയാണ് എക്സ്ഇ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ശ്രമിക്കുകയാണ്," അഗർവാൾ പറഞ്ഞു.

"ഭാര്യയോടൊപ്പം വഡോദര സന്ദർശിക്കാനെത്തിയ മുംബൈ സ്വദേശിയായ 67കാരനാണ് രോഗി. ഹോട്ടലിൽ എത്തിയപ്പോൾ അയാൾക്ക് പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടു. ഉടൻ തന്നെ കൊവിഡ് ടെസ്റ്റ് നടത്തി. പരിശോധന ഫലം പോസിറ്റീവായതും അവർ തിരികെ മുംബൈയിലേക്ക് പോയി. ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്. വഡോദരയിൽ ഇയാൾ ആരെയും കണ്ടിട്ടില്ല," വഡോദരയിലെ മെഡിക്കൽ ഓഫീസർ ഡോ. ദേവേഷ് പട്ടേൽ പറഞ്ഞു.

ഈ ആഴ്ച ആദ്യം വിദേശത്തുനിന്നും എത്തിയ ഒരാൾക്ക് എക്സ്ഇ വേരിയന്റ് സ്ഥിരീകരിച്ചതായി റിപോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപോർട്ടുകൾ ആരോഗ്യ മന്ത്രാലയം തള്ളിയിരുന്നു.

Next Story

RELATED STORIES

Share it