മാസ്‌ക് ധരിക്കാത്തതിന് മര്‍ദ്ദനം; ഗുജറാത്തില്‍ പോലിസിനെതിരേ കേസ്
ഇന്ത്യന്‍ പീനല്‍ കോഡിലെ 323, 324, 506, 114 വകുപ്പുകള്‍ പ്രകാരവും ഗുജറാത്ത് പോലിസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്.

ജുനഗഡ്: കൊവിഡ് 19 പകര്‍ച്ചാവ്യാധിക്കിടെ പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസുകാര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ഗുജറാത്തിലെ ജുനാഗഡ് ജില്ലാ കോടതി. ഇന്ത്യന്‍ പീനല്‍ കോഡിലെ 323, 324, 506, 114 വകുപ്പുകള്‍ പ്രകാരവും ഗുജറാത്ത് പോലിസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്.
2020 സെപ്റ്റംബര്‍ 25ന് മാസ്‌ക് ധരിക്കാത്തതിന്റെ പേടിയില്‍ പിടിയിലായ തന്നെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് കാട്ടി ആദില്‍ ചൗഹാന്‍ എന്ന യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്.
പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ജുനഗഡ് പോലിസ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും ഫലമുണ്ടാവാത്തതിനെതുടര്‍ന്ന് യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതില്‍ ഇരുകൈകളും കെട്ടി ചൗഹാനെ വാഹനത്തിന് പിറകില്‍ നിര്‍ത്തി ലാത്തി ഉപയോഗിച്ച് പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
RELATED STORIES
യുവകലാസാഹിതി കൊളാടി സ്മാരക സാഹിത്യപുരസ്കാരം കവി കെ സച്ചിദാനന്ദന്
11 Aug 2022 11:58 AM GMTലീഗുമായി ബിജെപി സഖ്യമുണ്ടാക്കണം, മോദിയെ ഫാഷിസ്റ്റെന്ന് വിളിക്കാത്ത ഏക...
11 Aug 2022 11:51 AM GMTനിതീഷ് കുമാര്‍ ആഗസ്ത് 24നു മുമ്പ് ഭൂരിപക്ഷം തെളിയിക്കണം
11 Aug 2022 11:46 AM GMT'ഇഡി' ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശത്രു സംഹാരായുധം: റോയ് അറയ്ക്കല്‍
11 Aug 2022 11:45 AM GMTപാലക്കാട് റെയില്‍വേസ്റ്റേഷനില്‍ മയക്കുമരുന്നുവേട്ട
11 Aug 2022 11:29 AM GMTകുട്ടികളെ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ: സര്‍ക്കാര്‍ അടിയന്തിരമായി...
11 Aug 2022 11:23 AM GMT