Big stories

കുറഞ്ഞ ചിലവുള്ള വീടിനും ഫ്‌ലാറ്റിനും ജിഎസ്ടി ഇളവ്

കുറഞ്ഞ ചിലവുള്ള വീടുകള്‍ക്കും ഫഌറ്റുകള്‍ക്കും ജിഎസ് ടി നിരക്ക് കുറയും. 45 ലക്ഷം രൂപയില്‍ താഴെ നിര്‍മാണ ചെലവ് ഉള്ള വീടുകളാണ് കുറഞ്ഞ ചെലവുള്ള വീടുകള്‍ എന്ന ഗണത്തില്‍ പെടുന്നത്.

കുറഞ്ഞ ചിലവുള്ള വീടിനും ഫ്‌ലാറ്റിനും ജിഎസ്ടി ഇളവ്
X

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജിഎസ്ടി ഇളവ് വരുത്തി ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. ഇതോടെ കുറഞ്ഞ ചിലവുള്ള വീടുകള്‍ക്കും ഫഌറ്റുകള്‍ക്കും ജിഎസ് ടി നിരക്ക് കുറയും. 45 ലക്ഷം രൂപയില്‍ താഴെ നിര്‍മാണ ചെലവ് ഉള്ള വീടുകളാണ് കുറഞ്ഞ ചെലവുള്ള വീടുകള്‍ എന്ന ഗണത്തില്‍ പെടുന്നത്. ചെലവ് കുറഞ്ഞ ഭവന നിര്‍മാണത്തിനുള്ള ജിഎസ്ടി ഒരു ശതമാനമാക്കി കുറച്ചു.

നഗര മേഖലയില്‍ 60 ചതുരശ്ര മീറ്ററും നഗരങ്ങള്‍ക്ക് പുറത്ത് 90 ചതുരശ്ര മീറ്ററും വിസ്തീര്‍ണമുള്ള വീടുകള്‍ക്കാണ് ചെലവു കുറഞ്ഞ ഗണത്തില്‍പെട്ട വീടുകള്‍ക്കുള്ള ജി എസ് ടി നിരക്കിലെ ഇളവ് ലഭിക്കുക. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

Next Story

RELATED STORIES

Share it