Sub Lead

ദുരന്തമുഖത്തുനിന്ന് ഗ്രൂപ്പ് സെല്‍ഫി; ക്രൈസ്തവ പുരോഹിതര്‍ക്കെതിരേ പ്രതിഷേധം

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുന്നിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പകരുന്ന വിധത്തിലാണ് ചിത്രമെടുത്തിട്ടുള്ളത്. സെല്‍ഫിയെടുക്കുന്നയാലും സന്ദര്‍ശകരില്‍ ചിലരും ചിരിച്ചുകൊണ്ടാണ് ഫോട്ടോയ്ക്കു പോസ് ചെയ്തിട്ടുള്ളത്.

ദുരന്തമുഖത്തുനിന്ന് ഗ്രൂപ്പ് സെല്‍ഫി; ക്രൈസ്തവ പുരോഹിതര്‍ക്കെതിരേ പ്രതിഷേധം
X

മലപ്പുറം: ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട നിലമ്പൂര്‍ കവണപ്പാറയിലെ ദുരന്തമുഖത്തു നിന്ന് ഗ്രൂപ്പ് സെല്‍ഫിയെടുത്ത ക്രൈസ്തവ പുരോഹിതര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. 59 പേരെ കാണാതാവുകയും മണ്ണിനടിയില്‍പെട്ട 21 പേര്‍ക്കു വേണ്ടി ഔദ്യോഗിക സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ദിവസങ്ങളായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒരുസംഘം പുരോഹിതര്‍ സ്ഥലം സന്ദര്‍ശിച്ച് ഗ്രൂപ്പ് ഫോട്ടോയെടുത്തത്. ദുരന്തമുണ്ടായ മുത്തപ്പന്‍ കുന്ന് പശ്ചാത്തലത്തില്‍ വരുന്ന വിധത്തിലുള്ളതാണ് ചിത്രം. ഉന്നതസ്ഥാനമുള്ള പുരോഹിതനുള്‍പ്പെടെ 12 പേരാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുന്നിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പകരുന്ന വിധത്തിലാണ് ചിത്രമെടുത്തിട്ടുള്ളത്. സെല്‍ഫിയെടുക്കുന്നയാലും സന്ദര്‍ശകരില്‍ ചിലരും ചിരിച്ചുകൊണ്ടാണ് ഫോട്ടോയ്ക്കു പോസ് ചെയ്തിട്ടുള്ളത്. ഇവിടെയുണ്ടായ അപകടത്തില്‍ 59 പേരെയാണ് കാണാതായത്. 10 ദിവസത്തോളമായി നടത്തുന്ന തിരച്ചിലില്‍ 40 പേരെയാണ് ഇതുവരെ കണ്ടെത്തിയത്. 19 പേരെ ഇനിയും കണ്ടെത്താനുണ്ട്. ജീവനോടെ അവശേഷിക്കാന്‍ വിദൂര സാധ്യത പോലുമില്ലാത്ത ഇവരെ കണ്ടെത്താന്‍ 15ഓളം എക്‌സ്‌കവേറ്ററും മറ്റും ഉപയോഗിച്ച് നിരവധി സന്നദ്ധപ്രവര്‍ത്തകരും ദുരന്തനിവാരണ സേനാംഗങ്ങളുമാണ് ശ്രമിക്കുന്നത്. ഇതിനിടെയാണ് പുരോഹിതരുള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പ് സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.



Next Story

RELATED STORIES

Share it