Sub Lead

ഗ്രേറ്റ തുന്‍ബെര്‍ഗിന് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് പീസ് പുരസ്‌കാരം

ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച 100 പേരില്‍ ഒരാളായി ഗ്രേറ്റയെ അമേരിക്കയിലെ 'ടൈം' മാഗസിനും തിരഞ്ഞെടുത്തിരുന്നു

ഗ്രേറ്റ തുന്‍ബെര്‍ഗിന് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് പീസ് പുരസ്‌കാരം
X

ഹേഗ്: കാലാവസ്ഥാ വ്യതിയാനത്തിനെതിരേ വേറിട്ട സമരത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ സ്വീഡനിലെ കൗമരക്കാരി ഗ്രേറ്റ തുന്‍ബെര്‍ഗിന് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് പീസ് പുരസ്‌കാരം. ഗ്രേറ്റ തുന്‍ബെര്‍ഗ് നടത്തിയ സമരം ലോകവ്യാപകമായി വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത് മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. കാമറൂണിലെ സമാധാന പ്രവര്‍ത്തക 15കാരിയായ ഡിവിന മാലൂമും പുരസ്‌കാരത്തിന് അര്‍ഹയായി.

കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ഗ്രേറ്റ തുന്‍ബെര്‍ഗ് കഴിഞ്ഞവര്‍ഷം തുടങ്ങിയ പഠിപ്പുമുടക്ക് സമരം ലോകം ഏറ്റെടുക്കുകയായിരുന്നു. 137 രാജ്യങ്ങളിലെ 5000ത്തില്‍ അധികം സ്ഥലങ്ങളിലേക്ക് സമരം വ്യാപാച്ചപ്പോള്‍ 2000ത്തിലേറെ ശാസ്ത്രജ്ഞര്‍ പിന്തുണയുമായെത്തിയത്. തെരുവുകളില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ തെരുവുകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചത് ചരിത്രത്തില്‍ ഇടം നേടിയിരുന്നു.

ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച 100 പേരില്‍ ഒരാളായി ഗ്രേറ്റയെ അമേരിക്കയിലെ 'ടൈം' മാഗസിനും തിരഞ്ഞെടുത്തിരുന്നു. പെണ്‍കുട്ടിയുടെ പോരാട്ടങ്ങളെ 'ഗ്രേറ്റ ഇഫക്റ്റ്' എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.




Next Story

RELATED STORIES

Share it