Sub Lead

കശ്മീര്‍ ടൈംസിന്റെ ഓഫീസ് ഇഡി അടച്ചുപൂട്ടി മുദ്രവച്ചു

ശ്രീനഗറിലെ പ്രധാന ഓഫിസാണ് യാതൊരു കാരണവും വ്യക്തമാക്കാതെ അധികൃതര്‍ അടച്ചുപൂട്ടിയത്.

കശ്മീര്‍ ടൈംസിന്റെ ഓഫീസ് ഇഡി അടച്ചുപൂട്ടി മുദ്രവച്ചു
X

ശ്രീനഗര്‍: പ്രമുഖ കശ്മീരി ദിനപത്രമായ കശ്മീര്‍ ടൈംസിന്റെ ഓഫീസ് എസ്‌റ്റേറ്റ്‌സ് വകുപ്പ് (ഇഡി) തിങ്കളാഴ്ച അടച്ചുപൂട്ടി മുദ്രവച്ചു. ശ്രീനഗറിലെ പ്രധാന ഓഫിസാണ് യാതൊരു കാരണവും വ്യക്തമാക്കാതെ അധികൃതര്‍ അടച്ചുപൂട്ടിയത്. തുറന്നുപറച്ചിലിനെതിരേയുള്ള പ്രതികാരമാണ് സര്‍ക്കാര്‍ നടപടിയെന്ന് പത്രത്തിന്റെ പത്രാധിപ അനുരാധ ഭാസിന്‍ കുറ്റപ്പെടുത്തി. റദ്ദാക്കല്‍, ഒഴിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ എസ്റ്റേറ്റ്‌സ് വകുപ്പ് ഓഫിസ് അടച്ചുപൂട്ടുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

ജമ്മുവിലെ ഫ്‌ലാറ്റില്‍നിന്നു തന്നെ ഒഴിപ്പിച്ച അതേ രീതിയാണ് ഇവിടെയും പിന്തുടര്‍ന്നതെന്് അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം തന്നെ ഫ്‌ലാറ്റില്‍നിന്നു പുറത്താക്കിയ വിലയേറിയ വസ്തുക്കള്‍ ഉള്‍പ്പെടെ തന്റെ സാധനങ്ങള്‍ പുതിയ താമസക്കാരന് കൈമിയിരുന്നതായും അവര്‍ പറഞ്ഞു.

സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിനെതിരേയുള്ള കുടിപ്പകയാണിത്. ഒരു നടപടി ക്രമങ്ങളും പാലിക്കാതെയായിരുന്നു അധികൃതരുടെ നടപടി. എന്തൊരു കാര്‍ക്കശ്യം! ഭാസിന്‍ ട്വീറ്റ് ചെയ്തു.

2000ത്തില്‍ ജമ്മുവില്‍ സര്‍ക്കാര്‍ അനുവദിച്ച ഫ്‌ലാറ്റില്‍ ഗുണ്ടകള്‍ അതിക്രമിച്ച് കടക്കുകയും കവര്‍ച്ച നടത്തുകയും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്തതായി ഭാസിന്‍ ആരോപിച്ചിരുന്നു.

മുന്‍ എംഎല്‍സി ഷെഹ്‌നാസ് ഗനായിയുടെ സഹോദരന്‍ ഡോ. ഇമ്രാന്‍ ഗനായിയുടെ നേതൃത്വത്തില്‍ ചില ഗുണ്ടകള്‍ തനിക്ക് വസാരത്ത് റോഡില്‍ അനുവദിച്ച സര്‍ക്കാര്‍ ഫ്‌ലാറ്റില്‍ പ്രവേശിക്കുകയും എന്റെ ആഭരണങ്ങള്‍, വെള്ളി സാധനങ്ങള്‍ തുടങ്ങിയവ കവര്‍ച്ച നടത്തുകയും ചെയ്തതായി അവര്‍ നേരത്തേ ആരോപിച്ചിരുന്നു. എസ്റ്റേറ്റ്‌സ് വകുപ്പിലേയും പോലിസിലേയും ഉദ്യോഗസ്ഥരുടേയും മൗനാനുവാദത്തോടെയായിരുന്നു ഈ കവര്‍ച്ചയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it