Sub Lead

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ അഭിഭാഷക വെടിയേറ്റു മരിച്ച നിലയില്‍

അവിവാഹിതയായ നൂതന്‍ യാദവ് തനിച്ചു താമസിക്കുകയായിരുന്നു

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ അഭിഭാഷക വെടിയേറ്റു മരിച്ച നിലയില്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഭിഭാഷകയെ താമസസ്ഥലത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആഗ്ര സ്വദേശിനിയായ നൂതന്‍ യാദവി(35)നെയാണ് ഇറ്റയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയായ നൂതന്‍ യാദവ് തനിച്ചു താമസിക്കുകയായിരുന്നു. ഇവരുടെ വീട്ടിലെത്തിയ ദമ്പതികളാണ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഗ്രാമത്തില്‍നിന്നുള്ള ചിലര്‍ വീട്ടില്‍ വന്നു താമസിക്കാറുണ്ടായിരുന്നെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇറ്റ ജില്ലാ പോലിസ് മേധാവി സഞ്ജയ് കുമാര്‍ പറഞ്ഞു. നൂതന്‍ യാദവിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കും പോലിസ് അന്വേഷിക്കുന്നുണ്ട്. കുറ്റവാളിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും സീനിയര്‍ പോലിസ് സൂപ്രണ്ട് സ്വപ്‌നില്‍ മാംഗെയിന്‍ പറഞ്ഞു.

രണ്ടു മാസം മുമ്പാണ് ഉത്തര്‍ പ്രദേശ് ബാര്‍ കൗണ്‍സില്‍ അധ്യക്ഷ ദര്‍വേഷ് യാദവ് ആഗ്രയിലെ കോടതി പരിസരത്ത് വെടിയേറ്റ് മരിച്ചത്. ദര്‍വേഷ് യാദവിനെ വെടിവച്ച അഭിഭാഷകന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. നോയ്ഡയില്‍ 60 വയസ്സുള്ള അഭിഭാഷകയെയും വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.




Next Story

RELATED STORIES

Share it