ബജറ്റ് സമ്മേളനത്തിന് തുടക്കം: നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി
സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

തിരുവനന്തപുരം: പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കം. രാവിലെ ഒന്‍പത് മണിയോടെ നിയമസഭയില്‍ എത്തിയ ഗവര്‍ണറെ മുഖ്യന്ത്രിയും സ്പീക്കറും ചേര്‍ന്ന് ഡയസിലേക്ക് നയിച്ചു. സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ഗവര്‍ണര്‍ നിയമസഭയിലേക്ക് പ്രവേശിപ്പിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റിരുന്നു. സര്‍ക്കാര്‍ രാജി വെക്കുക, അഴിമതി ഭരണം തുലയട്ടെ, കള്ളക്കടത്ത് സര്‍ക്കാര്‍ രാജിവയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിപക്ഷം ബഹളംവച്ചു.
ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കാനായി മൈക്കിന് അടുത്ത് എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തടസ്സവാദവുമായി എഴുന്നേറ്റെങ്കിലും അദ്ദേഹത്തിന്റെ മൈക്ക് അതിനോടകം ഓഫാക്കിയിരുന്നു.
ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ മുതല്‍ പ്ലക്കാര്‍ഡും മുദ്രാവാക്യവുമായി പ്രതിപക്ഷവും ഒരു വശത്ത് നിലയുറപ്പിച്ചു. ബഹളം വച്ച് പ്രതിപക്ഷ അംഗങ്ങളോട് ശാന്തരാവാനും നയപ്രസംഗം വായിക്കുക എന്ന തന്റെ ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഭരണഘടനാപരമായ ചുമതലയാണ് ഞാന്‍ നിയമസഭയില്‍ നിര്‍വഹിക്കുന്നത്. ഗവര്‍ണര്‍ തന്റെ ചുമതല സഭയില്‍ നിര്‍വഹിക്കുമ്പോള്‍ അതു തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ബഹളം വച്ച പ്രതിപക്ഷത്തോട് ഗവര്‍ണര്‍ പറഞ്ഞു.
എന്നാല്‍ മൂന്ന് തവണ ഗവര്‍ണര്‍ പ്രസംഗത്തിനിടെ അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. പിന്നെ പ്രസംഗം തുടങ്ങി പത്ത് മിനിറ്റ് പൂര്‍ത്തിയാകും മുന്‍പ് നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ച് അവര്‍ നിയമസഭയില്‍ നിന്നും പുറത്തേക്ക് പോയി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണിത്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നിയവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഇന്ന് മറ്റു നടപടികളുണ്ടാകില്ല. അന്തരിച്ച ചങ്ങനാശേരി എംഎല്‍എ സി എഫ് തോമസ്, മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി എന്നിവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. 12,13,14 തീയതികളില്‍ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. 15നാണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുക. 18മുതല്‍ 20വരെ പൊതുചര്‍ച്ച നടക്കും. അന്തിമ ഉപധനാഭ്യര്‍ഥന സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും 21ന്. നാലുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും 25ന് നടക്കും. സമ്മേളനം 28ന് അവസാനിക്കും.
RELATED STORIES
പാത ഇരട്ടിപ്പിക്കല്‍: 20 ട്രെയിനുകള്‍ റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTഅമേരിക്കയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര...
19 May 2022 4:04 AM GMT