പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍; റിപബ്ലിക് ആശംസ നേര്‍ന്നത് മലയാളത്തില്‍

തിരുവനന്തപുരം: സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല റിപബ്ലിക് ദിനാഘോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. മലയാളത്തിലാണ് ഗവര്‍ണര്‍ റിപബ്ലിക് ദിന സന്ദേശം ആരംഭിച്ചത്. പ്രിയപ്പെട്ട മുഖ്യമന്ത്രി, വിശിഷ്ടവ്യക്തികളെ, സഹോദരി സഹോദരന്‍മാരെ എന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് റിപബ്ലിക് ദിനാശംസകള്‍ നേരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഭരണഘടനയാണ് നമ്മുക്കുള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ പ്രസംഗത്തിലുടനീളം പുകഴ്ത്തി. വിവിധ മേഖലകളുടെ വളര്‍ച്ചയ്ക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരളം പദ്ധതി നടപ്പാക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക സുരക്ഷയില്‍ രാജ്യത്ത് തന്നെ മികച്ച നേട്ടം കേരളം കൈവരിച്ചു. വ്യവസായ വളര്‍ച്ചയില്‍ രാജ്യപുരോഗതിയില്‍നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ മികച്ച നേട്ടമുണ്ടാക്കി.
ആര്‍ദ്രം മിഷന്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ പുനക്രമീകരിച്ചു. കര്‍ഷകര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും സംസ്ഥാനത്ത് ഉറപ്പാക്കി. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന സ്വപ്‌നത്തിന് ലൈഫ് പദ്ധതി കരുത്ത് പകര്‍ന്നുവെന്നും പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും ഗവര്‍ണര്‍ പരാമര്‍ശിച്ചു. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ നേതൃസ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMT