കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ആരംഭിച്ചത് പൂജയോടെ; അധ്യാപകരെ സസ്‌പെന്റ് ചെയ്യുന്നില്ലേയെന്ന ചോദ്യവുമായി വിമര്‍ശകര്‍

മംഗളൂരു: ദക്ഷിണ കര്‍ണാടകയിലെ വിവിധ പ്രൈമറി സ്‌കൂളുകളില്‍ അധ്യായനം ആരംഭിച്ചത് ഹിന്ദു മതാചാര പ്രകാരമുള്ള പൂജയോടെ. മതചിഹ്നത്തിന്റെ പേര് പറഞ്ഞ് ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ പോലും അനുവദിക്കാതെ പുറത്ത് നിര്‍ത്തിയ കര്‍ണാടകയിലാണ് പൂജ അരങ്ങേറിയത്.
മംഗലാപുരം പടിബാഗിലും, ഹരിഹര പള്ളത്തഡ്ക, പൂഞ്ഞാല്‍ക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് 'ഗാനഹോമ' പൂജകളോടെ സ്‌കൂളുകള്‍ ആരംഭിച്ചത്. ക്ലാസ് മുറികള്‍ക്കുള്ളില്‍ പൂജക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തി പൂജാരിയുടെ നേതൃത്വത്തിലാണ് കര്‍മങ്ങള്‍ നടത്തിയത്. അധ്യാപകരും വിദ്യാര്‍ഥികളും പൂജ നടക്കുന്ന സ്ഥലത്ത് കൈകൂപ്പി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
#Karnataka : Primary schools have started from May 16. Surprisingly government schools of D.k District (#Mangalore) Padibagilu, Harihara pallathadka and Poonjalkatte have started the school with 'Gana Homa' Poojas.
— Mohammed Irshad (@Shaad_Bajpe) May 18, 2022
How many teachers are expected to be suspended .@BCNagesh_bjp? pic.twitter.com/i4abCKdiaB
മതചിഹ്നമാണെന്ന പറഞ്ഞ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയ കര്‍ണാടകയിലാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പൂജ അരങ്ങേറിയത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ പോലും ബിജെപി ഭരണകൂടവും പോലിസും അനുവദിച്ചിരുന്നില്ല. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍ കയറ്റിയതിന്റെ പേരില്‍ മുസ് ലിം അധ്യാപികയെ സസ്‌പെന്റ് ചെയ്ത നടപടിയും വാര്‍ത്തയായിരുന്നു. എന്നാല്‍, സ്‌കൂള്‍ അങ്കണത്തില്‍ പൂജ നടത്തിയിട്ടും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയോ അധികൃതര്‍ നടപടിയെടുക്കുകയോ ചെയ്യുന്നില്ല.
സര്‍ക്കാര്‍ സ്‌കൂളില്‍ ഹിന്ദു മതാചാര പ്രകാരമുള്ള പൂജ നടത്തിയിട്ടും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെ എന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തെത്തി.
RELATED STORIES
സവര്‍ക്കര്‍ ദൈവമെന്ന് ഉദ്ധവ് താക്കറെ; അദ്ദേഹത്തോടുള്ള അനാദരവ്...
27 March 2023 5:05 AM GMTഅദാനിയുടെ പേര് പറയുമ്പോള്‍ എന്തിനീ വെപ്രാളം; മോദിയെ വെല്ലുവിളിച്ച്...
26 March 2023 8:44 AM GMTസുപ്രിംകോടതിക്കെതിരായ പരാമര്‍ശം; ഉവൈസിക്കെതിരായ നടപടി അലഹബാദ്...
26 March 2023 8:07 AM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMT