Sub Lead

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: യുവനടിയെ അക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖകള്‍ തന്നെയാണെന്നും ഇതിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തേ, മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് ഇന്നുതന്നെ വ്യക്തമാക്കണമെന്ന് സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ആക്രമണത്തിനിരയായ നടിയും കോടതിയില്‍ അറിയിച്ചിരുന്നു. സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്നും പരിരക്ഷ ലഭിക്കണമെന്നും നടി കോടതിയില്‍ അറിയിച്ചു.

മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും അതിനുള്ളിലെ ദൃശ്യങ്ങള്‍ രേഖയാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതിനാല്‍ തന്നെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുത്. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ സാധ്യതുണ്ട്. ഇരയുടെ സുരക്ഷയും സ്വകാര്യതയും മാനിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണങ്കില്‍ അത് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍, അജയ് റോത്തഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.




Next Story

RELATED STORIES

Share it