Sub Lead

കുപ്പിവെള്ളത്തിന് 13 രൂപയാക്കും; വിജ്ഞാപനം ഉടന്‍

കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കണമെന്ന് നേരത്തേ കുടിവെള്ള കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില കമ്പനികള്‍ ഇതിന് തയാറായെങ്കിലും വന്‍കിട കമ്പനികള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളി.

കുപ്പിവെള്ളത്തിന് 13 രൂപയാക്കും; വിജ്ഞാപനം ഉടന്‍
X

തിരുവനന്തപുരം: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയാക്കി പരിമിതപ്പെടുത്താന്‍ തീരുമാനം. ഇതിന് വേണ്ടി കുടിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിക്കും. കുപ്പിവെള്ള കമ്പനികളുടെ കൊള്ള തടയാനാണ് നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കണമെന്ന് നേരത്തേ കുടിവെള്ള കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില കമ്പനികള്‍ ഇതിന് തയാറായെങ്കിലും വന്‍കിട കമ്പനികള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളി. കുടിവെള്ള വല്‍പ്പനക്കാരും എതിര്‍പ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

സിവില്‍ സപ്ലൈസ് വകുപ്പിന്റെ വില്‍പ്പനശാലകളില്‍ കുപ്പിവെള്ളം 11 രൂപയ്ക്ക് വില്‍ക്കും. റേഷന്‍ കടകളിലൂടെയും ഈ വിലയ്ക്ക് കുപ്പിവെള്ളം കിട്ടും, അവശ്യ വസ്തുവാകുന്നതോടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കു മാത്രമേ വെള്ളം വില്‍ക്കാനാകൂ. ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുണ്ടാകും

Next Story

RELATED STORIES

Share it