Sub Lead

വെടിയുതിര്‍ത്തു, തോക്കിന് മുനയില്‍ നിര്‍ത്തി; ആരോപണവുമായി പാക് പ്രധാനമന്ത്രിയുടെ മുന്‍ ഭാര്യ റെഹം ഖാന്‍

ഇമ്രാന്‍ ഖാന്റെ ഭരണത്തിന് കീഴില്‍ പാകിസ്താന്‍ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന് മുന്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി രേഹം ഖാന്‍ പറഞ്ഞു.

വെടിയുതിര്‍ത്തു, തോക്കിന് മുനയില്‍ നിര്‍ത്തി; ആരോപണവുമായി പാക് പ്രധാനമന്ത്രിയുടെ മുന്‍ ഭാര്യ റെഹം ഖാന്‍
X
ന്യൂഡല്‍ഹി: ഞായറാഴ്ച രാത്രി താന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍ ആരോപിച്ചു.ഇമ്രാന്‍ ഖാന്റെ ഭരണത്തിന് കീഴില്‍ പാകിസ്താന്‍ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന് മുന്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി രേഹം ഖാന്‍ പറഞ്ഞു.

'എന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ എന്റെ കാറിന് നേരെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഞാന്‍ വാഹനം മാറി കയറിയിരുന്നു. എന്റെ പേഴ്‌സണല്‍ സെക്രട്ടറിയും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. ഇതാണോ ഇംറാന്‍ ഖാന്റെ പുതിയ പാകിസ്താന്‍? ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും രാജ്യത്തേക്ക് സ്വാഗതം' രേഹം ഖാന്‍ ട്വീറ്റ് ചെയ്തു. ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും സംഭവം രോഷവും ആശങ്കയും സൃഷ്ടിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2014ല്‍ ആയിരുന്നു മാധ്യമപ്രവര്‍ത്തകയും മുന്‍ അവതാരകയുമായ രേഹം ഖാന്റെയും ഇംറാന്‍ ഖാന്റേയും വിവാഹം. തുടര്‍ന്ന് ഇരുവരും വിവാഹമോചനം നേടിയിരുന്നു. മുന്‍ ഭര്‍ത്താവിന്റെ കടുത്ത വിമര്‍ശകയാണ് ഈ 48കാരി.


Next Story

RELATED STORIES

Share it