Sub Lead

രാജ്യതലസ്ഥാനത്ത് മുസ്‌ലിം കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം; പോലിസ് കേസെടുത്തു

വിപിന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 11 കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റതായി ഉര്‍ദു ന്യൂസ് പോര്‍ട്ടല്‍ റോസ്‌നാമ ഖബ്രെയ്ന്‍ റിപോര്‍ട്ട് ചെയ്തു.

രാജ്യതലസ്ഥാനത്ത് മുസ്‌ലിം കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം; പോലിസ് കേസെടുത്തു
X

ആക്രമണത്തിനിരയായവരെ ഇംഇയ്യത്ത് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മുസ്‌ലിം കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം.ന്യൂഡല്‍ഹിയിലെ യംന വിഹാര്‍ പ്രദേശത്തൊണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാ സംഘം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് റിപോര്‍ട്ടുകള്‍. വിപിന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 11 കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റതായി ഉര്‍ദു ന്യൂസ് പോര്‍ട്ടല്‍ റോസ്‌നാമ ഖബ്രെയ്ന്‍ റിപോര്‍ട്ട് ചെയ്തു.

ജംഇയത്തുല്‍ ഉലമാ ഏ ഹിന്ദിന്റെ പ്രതിനിധി സംഘം ഇരകളെ സന്ദര്‍ശിക്കുകയും യാമിന്‍ ഖാന്റെ കുടുംബത്തിന് ഐക്യദാര്‍ ദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. മുസ്ലീം സ്വത്വത്തെത്തുടര്‍ന്നാണ് ആക്രമിക്കപ്പെട്ടതെന്ന് കുടുംബം ജംഇയത്ത് സംഘത്തോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ് യമുന വിഹാര്‍. 53 പേരാണ് ഹിന്ദുത്വര്‍ അഴിച്ചുവിട്ട കലാപത്തില്‍ കൊല്ലപ്പെട്ടത്.

ഇങ്ങോട്ടേക്കുള്ള പാതയുടെ കവാടത്തിലെ ഇരുമ്പ് ഗേറ്റ് അടച്ചിരുന്നുവെങ്കിലും അക്രമി സംഘം പാറാവുകാരനെ ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിക്കുകയും തുടര്‍ന്ന് ഗേറ്റ് തള്ളിത്തുറന്ന് യാമിന്‍ ഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയുമായിരുന്നു. ശേഷം കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്തു. വീട്ടുകാര്‍ പോലിസ് സഹായം തേടിയതോടെ ഗുണ്ടകള്‍ ഓടിപ്പോയി.

മൗലാന ഹക്കിമുദ്ദീന്‍ ഖാസ്മിയുടെ നേതൃത്വത്തിലുള്ള ജംഇയ്യത്ത് പ്രതിനിധി സംഘം ഡിസിപി ഉള്‍പ്പെടെയുള്ള പ്രദേശത്തെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേസ് ഫയല്‍ ചെയ്തതായും ഗുണ്ടാ നേതാവ് വിപിനെ പിടികൂടിയതായും പോലീസ് പ്രതിനിധി സംഘത്തോട് പറഞ്ഞു.

Next Story

RELATED STORIES

Share it