Sub Lead

ബംഗളൂരുവില്‍ പിടിയിലായ സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി; ഉച്ചയോടെ കൊച്ചിയിലെത്തിക്കും

ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ആറ് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരെയും എന്‍ഐഎ ഹൈദരാബാദ് യൂനിറ്റാണ് പിടികൂടിയത്.

ബംഗളൂരുവില്‍ പിടിയിലായ സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി; ഉച്ചയോടെ കൊച്ചിയിലെത്തിക്കും
X

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിന്റേയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ആറ് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരെയും എന്‍ഐഎ ഹൈദരാബാദ് യൂനിറ്റാണ് പിടികൂടിയത്.

സ്വപ്നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്ന് ഇന്നലെ അറിയിച്ചിരുന്നുവെങ്കിലും ഇരുവരുടേയും സുരക്ഷയും ബെംഗളൂരുവിടെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെത്ത് രാത്രി യാത്ര ഒഴിവാക്കുകയായിരുന്നു.

തുടര്‍ന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റുകയോ കോടതിയില്‍ ഹാജരാക്കി റിമാന്റിലയക്കുകയോ പോലിസ് കസ്റ്റഡിയില്‍ വിടുകയോ ചെയ്യും. സന്ദീപ് സഹോദരനെ വിളിച്ച ഫോണ്‍ കോള്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ ഇരുവരേയും പിടികൂടിയത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് സഹോദരനെ വിളിച്ചതാണ് ഇരുവരേയും കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഐഎയെയും കേരള പോലിസിനെയും അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം ബംഗളൂരുവിലുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് എന്‍ഐഎയുടെ ഹൈദരാബാദ് യൂനിറ്റില്‍നിന്നുള്ളവരെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it