Sub Lead

വിമാനത്താവള സ്വര്‍ണക്കടത്ത്:സ്വപ്‌നയും സന്ദീപും വലയിലായത് ഫോണ്‍ കോള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍

മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപിനെ തിരഞ്ഞാണ് എന്‍ഐഎ സംഘം നീങ്ങിയത്. സന്ദീപിന്റെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗലൂരുവില്‍ എത്തിയത്.

വിമാനത്താവള സ്വര്‍ണക്കടത്ത്:സ്വപ്‌നയും സന്ദീപും വലയിലായത് ഫോണ്‍ കോള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍
X

ബെംഗളൂരു: നയതന്ത്ര കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതികളായ സ്വപ്‌നയേയും സന്ദീപിനേയും കുടുക്കിയത് ഫോണ്‍ കോള്‍ പിന്തുടര്‍ന്നുള്ള അന്വേഷണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം ഇരുവരേയും പിടികൂടാനായത് എന്‍ഐഎക്ക് നേട്ടമായി.

മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപിനെ തിരഞ്ഞാണ് എന്‍ഐഎ സംഘം നീങ്ങിയത്. സന്ദീപിന്റെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗലൂരുവില്‍ എത്തിയത്. സ്വപ്‌നയുടെ മകളുടേത് ഉള്‍പ്പെടെയുള്ള ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.

കോറമംഗലത്തിലെ ഫഌറ്റില്‍നിന്ന് ഇവര്‍ പിടയിലായത്. എന്‍ഐഎയുടെ ഹൈദരാബാദ് യൂനിറ്റാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. വിദേശത്തുള്ള കൊച്ചി സ്വദേശി ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.

സന്ദീപിന്റെ വീട്ടില്‍ ഇപ്പോഴും പരിശോധന തുടരുന്നുണ്ട്. പ്രതികള്‍ ഈ വര്‍ഷം മാത്രം അഞ്ച് പ്രാവശ്യം സ്വര്‍ണ്ണം കടത്തിയെന്നാണ് വിവരം. സന്ദീപിന്റെ വീട്ടില്‍ ഇപ്പോഴും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ഓവനുകളും മോട്ടോറും കസ്റ്റംസ് സംഘം കണ്ടെത്തി. ഉപേക്ഷിച്ച ഡിപ്ലോമാറ്റിക് ബാഗേജുകളും കണ്ടെത്തി. രണ്ട് പ്രതികളെയും നാളെ വൈകുന്നേരത്തോടെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it