Sub Lead

പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് കാണാതായ സ്വര്‍ണം കണ്ടെത്തി

പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് കാണാതായ സ്വര്‍ണം കണ്ടെത്തി
X

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് കാണാതായ സ്വര്‍ണം കണ്ടെത്തി. ക്ഷേത്ര വളപ്പിലെ മണല്‍പരപ്പില്‍നിന്നാണ് സ്വര്‍ണം കിട്ടിയത്. ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതില്‍ സ്വര്‍ണം പൂശാന്‍ പുറത്തെടുത്തതില്‍ 13 പവനിലധികം (107 ഗ്രാം) സ്വര്‍ണമാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച സ്വര്‍ണം എങ്ങനെ മണലിലെത്തി എന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം പുറത്തെടുക്കുകയും ഓരോ ദിവസത്തെയും പണികള്‍ കഴിഞ്ഞശേഷം തിരികെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയുമാണു ചെയ്യുന്നത്. സുരക്ഷാ ചുമതലയുള്ള പോലിസിന്റെയും ക്ഷേത്രത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് സ്വര്‍ണം എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്. ബുധനാഴ്ചയാണ് അവസാനമായി സ്വര്‍ണം പൂശല്‍ നടത്തിയത്. ഇതിനുശേഷം തിരികെവച്ച സ്വര്‍ണം ഇന്നലെ രാവിലെ പുറത്തെടുത്തപ്പോഴാണ് അളവില്‍ കുറവുള്ള വിവരം ശ്രദ്ധയില്‍പെട്ടത്.

Next Story

RELATED STORIES

Share it