മിശ്രിത രൂപത്തില്‍ സ്വര്‍ണക്കടത്ത്; ശുചിമുറിയില്‍ ഉപേക്ഷിച്ചത് 1.91 കോടിയുടെ സ്വര്‍ണം
വിമാനത്തിന്റെ ശുചിമുറിയിലെ വെയ്റ്റ് ബിന്നില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ്വിഭാഗം പിടികൂടിയത്.സ്വര്‍ണം കടത്തികൊണ്ടുവന്ന യാത്രക്കാരെപിടികൂടാനായില്ല.

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. അനധികൃമാതിയ കടത്താന്‍ ശ്രമിച്ച 1.91 കോടി രൂപയുടെസ്വര്‍ണം പിടികൂടി.വിമാനത്തിന്റെ ശുചിമുറിയിലെ വെയ്റ്റ് ബിന്നില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ്വിഭാഗം പിടികൂടിയത്.സ്വര്‍ണം കടത്തികൊണ്ടുവന്ന യാത്രക്കാരെപിടികൂടാനായില്ല.ചൊവ്വാഴ്ച ഷാര്‍ജയില്‍ നിന്നും എത്തിയ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. രണ്ടാ പാക്കറ്റുകളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണം. എട്ട്് കിലോ സ്വര്‍ണമിശ്രിതമാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ മൊത്തം 5.7 കിലോ സ്വര്‍ണം ലഭിച്ചു. സ്വര്‍ണം കടത്തിയിരിക്കുന്നത് രണ്ട്് യാത്രക്കാര്‍ ചേര്‍ന്നായിരിക്കാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. വിമാനം വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരാണ് സ്വര്‍ണം കണ്ടെത്തിയത്. ശുചിമുറിയില്‍ നിന്നും ലഭിച്ച മാലിന്യങ്ങള്‍ കവറിലാക്കി താഴെകൊണ്ടുവന്ന്് പരിശോധിച്ചപ്പോഴാണ് രണ്ട് പൊതികള്‍ ക്ലീനിങ് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന്് ഇവര്‍ കസ്റ്റംസിന് വിവരം നല്‍കി. കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് പൊതിയില്‍ സ്വര്‍ണമിശ്രിതമാണെന്ന് തിരിച്ചറിയുന്നത്. സ്വര്‍ണവുമായി എത്തിയവര്‍ അത്്് ശുചിമുറിയിലെ വെയ്റ്റ്ബിന്നില്‍ ഉപേക്ഷിച്ചു പോകാനുള്ള കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT