Sub Lead

നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധന: അഞ്ചുപേര്‍ കസ്റ്റഡിയില്‍

നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധന: അഞ്ചുപേര്‍ കസ്റ്റഡിയില്‍
X

കൊല്ലം: ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ അഞ്ചുപേരെര്‍ കസ്റ്റഡിയിലെടുത്തു. അഞ്ച് പേരും സ്ത്രീകളാണ്. രണ്ടുപേര്‍ കോളജ് ജീവനക്കാരും മൂന്നുപേര്‍ ഏജന്‍സി ജീവനക്കാരുമാണ്. അഞ്ചുപേരെയും പോലിസ് ചോദ്യം ചെയ്യുകയാണെന്നും കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാര്‍ കേസ് അന്വേഷിക്കുമെന്നും കൊല്ലം റൂറല്‍ എസ്പി കെ ബി രവി പറഞ്ഞു. മൂന്ന് സ്ത്രീകളാണ് വിദ്യാര്‍ഥികളുടെ പരിശോധനയ്ക്കുണ്ടായിരുന്നത്. ഇവരില്‍ ആരാണ് അടിവസ്ത്രം മാറ്റാന്‍ നിര്‍ദേശം നല്‍കിയതെന്ന കാര്യം അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഐജി നിശാന്തിനിയും പറഞ്ഞു. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ഥിനികളെ അപമാനിച്ചത്. ഇന്ന് കോളജിലെത്തിയ സൈബര്‍ പോലിസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. വിദ്യാര്‍ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച സ്വകാര്യ ഏജന്‍സിയിലെ ആളുകള്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനും കേസെടുത്തു.

നീറ്റ് കൊല്ലം സിറ്റി കോ- ഓഡിനേറ്റര്‍ സംഭവം നിഷേധിക്കുകയാണ്. എന്നാല്‍, പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടുണ്ടെന്നാണ് പോലിസിന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാര്‍ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാര്‍ നല്‍കി. ഈ ഉപകരാറുകാരന്‍ നിയോഗിച്ച ഒരു പരിശീലനവുമില്ലാത്ത ആളുകളാണ് പെണ്‍കുട്ടികളെ പ്രാകൃതമായി പരിശോധിച്ചത്. അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ കേരളം നടപടിയാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചിരുന്നു.

Next Story

RELATED STORIES

Share it