Sub Lead

മഴ പെയ്യുമെന്ന് വിശ്വാസം; പെണ്‍കുട്ടികളെ നഗ്‌നരായി നടത്തിച്ച് ഭിക്ഷയെടുപ്പിച്ചു

ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യം ശേഖരിക്കും. ഇത് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സ്ഥാപിച്ച ഭണ്ഡാരത്തില്‍ സമൂഹ ഉച്ചഭക്ഷണത്തിനായി നിക്ഷേപിക്കും. ഈ സമയത്ത് ആചാരപ്രകാരം എല്ലാ ഗ്രാമവാസികളും ഇവിടെ ഹാജരാവണമെന്ന് നിര്‍ബന്ധമാണ്.

മഴ പെയ്യുമെന്ന് വിശ്വാസം; പെണ്‍കുട്ടികളെ നഗ്‌നരായി നടത്തിച്ച് ഭിക്ഷയെടുപ്പിച്ചു
X

ഭോപാല്‍: മഴ പെയ്യുമെന്ന വിശ്വാസത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആറോളം പെണ്‍കുട്ടികളെ നഗ്‌നയാക്കി വീടുകള്‍ തോറും ഭിക്ഷാടനം ചെയ്യിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ആദിവാസി ഗ്രാമമായ ബനിയയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നഗ്‌നരാക്കി ഭിക്ഷാടനം നടത്തിക്കുന്നതിലൂടെ വരള്‍ച്ച മാറുമെന്നും മഴ ലഭിക്കുമെന്നുമാണ് ഇവിടുത്തുകാരുടെ വിശ്വാസം. പുറത്തുവന്ന വീഡിയോയില്‍ ഏകദേശം അഞ്ച് വയസ് മാത്രം പ്രായമുള്ള ആറ് പെണ്‍കുട്ടികളുടെ ചുമലില്‍ ഒരു ഉലക്കയും അതില്‍ ഒരു തവളയെയും കെട്ടിവച്ച് നടത്തിക്കുന്നത് കാണാം.

ഒരുകൂട്ടം സ്ത്രീകള്‍ ഭക്തിഗാനങ്ങള്‍ ആലപിച്ച് പെണ്‍കുട്ടികളെ പിന്തുടരുന്നുണ്ട്. ഓരോ വീടുകള്‍തോറും ഭിക്ഷയെടുത്ത് മാവും പയറും ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യം ശേഖരിക്കും. ഇത് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സ്ഥാപിച്ച ഭണ്ഡാരത്തില്‍ സമൂഹ ഉച്ചഭക്ഷണത്തിനായി നിക്ഷേപിക്കും. ഈ സമയത്ത് ആചാരപ്രകാരം എല്ലാ ഗ്രാമവാസികളും ഇവിടെ ഹാജരാവണമെന്ന് നിര്‍ബന്ധമാണ്. അങ്ങനെ മഴ ദൈവത്തെ പ്രീതിപ്പിടുത്താനാവുമെന്നും മഴ ലഭിക്കുമെന്നുമാണ് അവരുടെ വിശ്വാസം. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു. മറ്റൊരു വീഡിയോയില്‍ നെല്‍കൃഷി ഉണങ്ങുന്ന പ്രദേശത്ത് മഴ പെയ്യാന്‍ ഇത്തരം നടപടി സഹായിക്കുമെന്ന് ചില സ്ത്രീകള്‍ പറയുന്നുണ്ട്.

ഗ്രാമീണരില്‍നിന്ന് അസംസ്‌കൃത ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുമെന്നും തുടര്‍ന്ന് പ്രാദേശിക ക്ഷേത്രത്തിലെ 'ഭണ്ഡാര'ത്തില്‍ നിക്ഷേപിച്ച് സമൂഹവിരുന്ന് നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഴ കുറയുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ ഇത് പതിവാണെന്ന് പോലിസ് സൂപ്രണ്ട് ഡിആര്‍ ടെനിവാര്‍ പറയുന്നു. കുടുംബക്കാര്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. പെണ്‍കുട്ടികളുടെ കുടുംബങ്ങളുടെ സമ്മതത്തോടെയാണ് ആചാരം നടത്തിയതെന്നാണ് അറിയുന്നത്. ഏതെങ്കിലും തരത്തില്‍ പെണ്‍കുട്ടി നിര്‍ബന്ധിതമായി ഇതിന് വിധേയയാവുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലിസ് അന്വേഷണം നടത്തുന്നുണ്ട്.

അങ്ങനെയാണ് ചടങ്ങ് നടത്തുന്നതെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാവുമെന്നും ടെനിവാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തില്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ദാമോഹ് ജില്ലാ ഭരണകൂടത്തോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടം ഇതുസംബന്ധിച്ച് കമ്മീഷന് റിപേര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദാമോ കലക്ടര്‍ എസ് കൃഷ്ണ ചൈതന്യ പറഞ്ഞു. ഈ പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗ്രാമീണര്‍ക്ക് ഇതുസംബന്ധിച്ച് ബോധവല്‍ക്കരണ കാംപയിന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ 'ആചാര'ത്തെക്കുറിച്ച് ഗ്രാമവാസികള്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

അത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകൂടത്തിന് അത്തരം അന്ധവിശ്വാസത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് ഗ്രാമവാസികളെ ബോധവല്‍ക്കരിക്കാനും അത്തരം ആചാരങ്ങള്‍ ആഗ്രഹിച്ച ഫലം നല്‍കുന്നില്ലെന്ന് അവരെ മനസ്സിലാക്കാനും മാത്രമേ കഴിയൂ'- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Next Story

RELATED STORIES

Share it