ലൈംഗിക പീഡനം എതിര്‍ത്തു; യുപിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍കയറി വെടിവച്ച് കൊന്നു
ലക്നോ: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂരത. ലൈംഗിക പീഡനത്തെ എതിര്‍ത്ത പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഒരുസംഘം വീട്ടില്‍ അതിക്രമിച്ചു കയറി വെടിവച്ചു കൊന്നു. ഫിറോസാബാദിലെ പ്രേംനഗറില്‍ വെള്ളിയാഴ്ചയാണ് കൊടും ക്രൂരത നടന്നത്. 12ാം ക്ലാസ് വിദ്യാര്ഥിനിയെയായണ് വീട്ടില്‍ക്കയറി വെടിവച്ചു കൊന്നത്. മനീഷ് യാദവ്, ശിവ്പാല്‍ യാദവ്, ഗൗരവ് ചാക് എന്നിവരാണ് കൊലയാളികളെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലിസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ട് വരികയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തടഞ്ഞ് നിര്‍ത്തി മോശമായി പെരുമാറിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിനെ എതിര്‍ത്തതിലുള്ള വിരോധത്താല്‍ പ്രതികള്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും വെടിവച്ച് കൊല്ലുകയുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സംഭവത്തില്‍ റസല്പുര് പോലിസ് കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്തിയിട്ടില്ല.
RELATED STORIES
മുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMT