Sub Lead

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ആണ്‍സുഹൃത്ത് പിടിയില്‍

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ആണ്‍സുഹൃത്ത് പിടിയില്‍
X

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സംഗീത നിവാസില്‍ സംഗീത (17) ആണ് കൊല്ലപ്പെട്ടത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സംഗീത. ചൊവ്വാഴ്ച രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ പള്ളിയ്ക്കല്‍ സ്വദേശി ഗോപു (20) വിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഗീതയും ഗോപുവും അടുപ്പത്തിലായിരുന്നു. ഗോപു സംഗീതയില്‍ വിശ്വാസം ഉറപ്പിക്കുന്നതിനായി മറ്റൊരു നമ്പറില്‍ നിന്ന് അഖില്‍ എന്ന പേരില്‍ പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുകയും മറ്റും ചെയ്തിരുന്നതായി പോലിസ് പറയുന്നു. ഇയാള്‍ ഇത്തരത്തില്‍ സംഗീതയുമായി ബന്ധം തുടരുകയായിരുന്നു. അതിനിടെ ഇന്നലെ 'അഖില്‍' ആവശ്യപ്പെട്ടപ്രകാരം സഹോദരിയെ അറിയിച്ച് സംഗീത വീടിന് പുറത്തേയ്ക്ക് പോവുകയായിരുന്നു. യുവാവിനെ കണ്ടപ്പോള്‍ ഇത് ഗോപു തന്നെയെന്ന് സംഗീതയ്ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it