Sub Lead

ജര്‍മന്‍ തിരഞ്ഞെടുപ്പ്; വിജയം അവകാശപ്പെട്ട് കണ്‍സര്‍വേറ്റിവ് സഖ്യം

ജര്‍മന്‍ തിരഞ്ഞെടുപ്പ്; വിജയം അവകാശപ്പെട്ട് കണ്‍സര്‍വേറ്റിവ് സഖ്യം
X

ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി അവകാശപ്പെട്ട് പ്രതിപക്ഷമായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) നേതാവ് ഫ്രീഡ് റിഷ് മേര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റിവ് സഖ്യം. 630 അംഗ പാര്‍ലമെന്റിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ 299 മണ്ഡലങ്ങളില്‍ 209ലും കണ്‍സര്‍വേറ്റിവ് സഖ്യം വിജയിച്ചു. 28.5 ശതമാനമാണ് സഖ്യത്തിന് ലഭിച്ച വോട്ട്. കടുത്ത കുടിയേറ്റ-മുസ്‌ലിം വിരുദ്ധ നിലപാടുള്ള ഓള്‍ട്ടര്‍നേറ്റീവ് ഓഫ് ജര്‍മനി (എഎഫ്ഡി) പാര്‍ട്ടിക്ക് 20.8 ശതമാനം വോട്ടുലഭിച്ചു.

നിലവില്‍ ഭരണത്തിലുള്ള എസ്പിഡി 15% വോട്ടുമായി നിലവില്‍ മൂന്നാമതാണ്. എസ്പിഡിയുടെ സഖ്യകക്ഷികളില്‍ ഒന്നായിരുന്ന പരിസ്ഥിതിവാദികളായ ഗ്രീന്‍സ് 12.13 ശതമാനം വോട്ടുകള്‍ നേടി. ഫലം പുറത്തുവന്നു തുടങ്ങിയതിനു പിന്നാലെ എസ്പിഡി നേതാവായ നിലവിലെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പരാജയം സമ്മതിച്ചു.

ഫ്രീഡ് റിഷ് മേര്‍ട്‌സാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍. ഒറ്റയ്ക്കു ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരത്തിനായി മറ്റു പാര്‍ട്ടികളുമായി സഖ്യചര്‍ച്ചകള്‍ മേര്‍ട്‌സ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. വിജയികളെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശംസ അറിയിച്ചു. ലോകത്തിപ്പോള്‍ കണ്‍സര്‍വേറ്റീവ് തരംഗമാണെന്ന് ട്രംപ് പറഞ്ഞു. നവംബറില്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെയാണ് ജര്‍മനിയില്‍ വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടന്നത്.

Next Story

RELATED STORIES

Share it