Sub Lead

ഖത്തർ ലോകകപ്പിനെക്കുറിച്ചുള്ള ജർമ്മൻ മന്ത്രിയുടെ പരാമർശത്തെ അപലപിച്ച് ജിസിസി

ഖത്തർ ലോകകപ്പിനെക്കുറിച്ചുള്ള ജർമ്മൻ മന്ത്രിയുടെ പരാമർശത്തെ അപലപിച്ച് ജിസിസി
X

റിയാദ്: 2022 ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ജർമ്മനിയുടെ ആഭ്യന്തര മന്ത്രി നാൻസി വീസറിന്റെ പ്രസ്താവനകളെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടേറിയറ്റ് അപലപിച്ചു. ഇത്തരത്തിലുള്ള ആരോപണങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സാധാരണ ബന്ധം സ്ഥാപിക്കാൻ സഹായിക്കാത്തതാണെന്നും നയതന്ത്ര മാനദണ്ഡങ്ങൾ, പാരമ്പര്യങ്ങൾ, അന്താരാഷ്ട്ര തലങ്ങൾ എന്നിവയുടെ ലംഘനമായി കാണുമെന്നും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ജിസിസി സെക്രട്ടറി ജനറൽ ഡോ.നായിഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫ് പ്രസ്താവനയിൽ പറഞ്ഞു. 2022 ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത് അർഹമായ അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും സൂചകമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Next Story

RELATED STORIES

Share it