Sub Lead

''ഗസ ഇസ്രായേലി സൈന്യത്തിന്റെ ശവപ്പറമ്പാവും'': അല്‍ ഖസ്സം ബ്രിഗേഡ്‌സ്

ഗസ ഇസ്രായേലി സൈന്യത്തിന്റെ ശവപ്പറമ്പാവും: അല്‍ ഖസ്സം ബ്രിഗേഡ്‌സ്
X

ഗസ സിറ്റി: ഫലസ്തീനില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റ് സൈനികരുടെ ശവപ്പറമ്പായി ഗസ മാറുമെന്ന് ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. കൂടുതല്‍ ഇസ്രായേലി സൈനികരെ തടങ്കലില്‍ ആക്കുമെന്നും അല്‍ ഖസ്സം പ്രസ്താവനയില്‍ അറിയിച്ചു. ഭീരുക്കളായ ഇസ്രായേലി സൈനികര്‍ക്ക് വിജയിക്കാന്‍ കഴിയുന്ന സ്ഥലമല്ല ഗസ. '' നിങ്ങളുടെ സൈനികരുടെ ആത്മാക്കളെ നരകത്തിലേക്ക് അയക്കാന്‍ വേണ്ട കാര്യങ്ങള്‍ ഗസയിലുണ്ട്. ഞങ്ങള്‍ രക്തസാക്ഷികളുടെ സൈന്യം രൂപീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പതിയിരുന്നാക്രമണങ്ങളും സ്‌ഫോടകവസ്തുക്കളും നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ വാഹനങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കാന്‍ മുജാഹിദീന് കഴിയും. നിങ്ങളുടെ ബുള്‍ഡോസറുകളെ ബുള്‍ഡോസ് ചെയ്യും. അങ്ങനെ ഗസ നിങ്ങളുടെ ശവപ്പറമ്പാവും. ഗസയിലെ ജൂതന്‍മാരായ തടവുകാരെ കുറിച്ച് ഞങ്ങള്‍ ആശങ്കപ്പെടുന്നില്ല. ഇസ്രായേലി നേതൃത്വത്തിന്റെ നിലപാടിന് അനുസരിച്ചായിരിക്കും അവരുടെ ഭാവി. ഞങ്ങളുടേത് വിജയമോ രക്തസാക്ഷിത്വമോ തേടുന്ന പോരാട്ടമാണ്.''-പ്രസ്താവന പറയുന്നു.

അതേസമയം, ഇന്നലെ ഗസയില്‍ നടന്ന ആക്രമണത്തില്‍ തകര്‍ന്ന ഇസ്രായേലി സൈനിക വാഹനത്തിന്റെ ചിത്രം പുറത്തുവന്നു.


നാലു ഇസ്രായേലി സൈനികരാണ് കുഴിബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജോര്‍ദാന്‍-ഫലസ്തീന്‍ അതിര്‍ത്തിയില്‍ ഇന്നലെ കൊല്ലപ്പെട്ട രണ്ട് ഇസ്രായേലികള്‍ സൈനികരാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിക്കുകയുമുണ്ടായി.


ട്രക്കുമായി എത്തിയ ജോര്‍ദാനി പൗരനാണ് ഇരുവരെയും വെടിവച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഈ ആക്രമണത്തെ ഹമാസ് സ്വാഗതം ചെയ്തു. അറബ് പ്രദേശങ്ങളിലെ ആക്രമണങ്ങളെ അറബ് ജനത സ്വാഗതം ചെയ്യുന്നില്ലെന്നതിന്റെ തെളിവാണ് ഈ ആക്രമണമെന്ന് ഹമാസ് മറ്റൊരു പ്രസ്താവനയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it