അസമിലെ മദ്‌റസകളെ പൊതുവിദ്യാലയങ്ങളാക്കി മാറ്റുന്നത് ശരിവച്ച് ഹൈക്കോടതി
2020 ഡിസംബര്‍ 30ന് നിയമസഭ പാസാക്കിയ ഈ നിയമപ്രകാരം ഈ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ മദ്‌റസകളും നിര്‍ത്തലാക്കുകയും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1 മുതല്‍ അത്തരത്തിലുള്ള 620ലധികം സ്ഥാപനങ്ങള്‍ പൊതുവിദ്യാലയങ്ങളായി മാറ്റുകയും ചെയ്തിരുന്നു.

ഗുവാഹത്തി: മദ്‌റസ വിദ്യാഭ്യാസ പരിഷ്‌ക്കരണ നിയമം റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ അസം നിയമം (മദ്‌റസകളെ പൊതുവിദ്യാലയങ്ങളാക്കി മാറ്റല്‍) ശരിവച്ച് ഗുവാഹത്തി ഹൈക്കോടതി. 2020 ഡിസംബര്‍ 30ന് നിയമസഭ പാസാക്കിയ ഈ നിയമപ്രകാരം ഈ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ മദ്‌റസകളും നിര്‍ത്തലാക്കുകയും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1 മുതല്‍ അത്തരത്തിലുള്ള 620ലധികം സ്ഥാപനങ്ങള്‍ പൊതുവിദ്യാലയങ്ങളായി മാറ്റുകയും ചെയ്തിരുന്നു.
പുതിയ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് 13 പേര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി തള്ളികൊണ്ടാണ് ചീഫ് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെയും ജസ്റ്റിസ് സൗമിത്ര സൈകിയയുടെയും ഡിവിഷന്‍ ബെഞ്ച് അസം റിപ്പീലിങ് നിയമം 2020 ശരിവച്ചത്.
ഈ മദ്‌റസകള്‍ ന്യൂനപക്ഷ സ്ഥാപനങ്ങളാണെന്നും ന്യൂനപക്ഷം സ്ഥാപിക്കുകയും ഭരണം നടത്തുന്നതുമാണെന്ന ഹര്‍ജിക്കാരുടെ അവകാശവാദം അടിസ്ഥാനമില്ലാത്തതാണെന്നും അതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
'ഭരണഘടന പ്രകാരം എല്ലാ പൗരന്മാരും നിയമത്തിന് മുന്നില്‍ തുല്യരാണ്. അതിനാല്‍, നമ്മുടേത് പോലുള്ള ഒരു ബഹുമത സമൂഹത്തില്‍, ഏതെങ്കിലും ഒരു മതത്തിന് ഭരണകൂടം മുന്‍ഗണന നല്‍കുകയാണെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയുടെ തത്വത്തെ നിരാകരിക്കുന്നതാണ്. സംസ്ഥാന ഫണ്ടില്‍ നിന്ന് പൂര്‍ണ്ണമായും പരിപാലിക്കപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ പ്രബോധനം നല്‍കരുതെന്ന് നിര്‍ബന്ധിക്കുന്നത് അതിനാലാണെന്നും കോടതി നിരീക്ഷിച്ചു.
മദ്‌റസകളെ റഗുലര്‍, ജനറല്‍ സ്‌കൂളുകളാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ നടപടിക്രമങ്ങള്‍ ഭരണഘടനയുടെ 29, 30 വകുപ്പുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പല മദ്രസകളുടെയും മാനേജിംഗ് കമ്മിറ്റികള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി ഉത്തരവിനെ അഭിനന്ദിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇതൊരു സുപ്രധാന വിധിയാണെന്ന് വിശേഷിപ്പിച്ചു. 2020 ഡിസംബറില്‍, മദ്രസകളുടെയും സംസ്‌കൃതത്തിന്റെയും ടോളുകള്‍ (സ്‌കൂളുകള്‍) റദ്ദാക്കി അവയെ പൊതുവിദ്യാലയങ്ങളാക്കി മാറ്റാനുള്ള നിര്‍ദ്ദേശത്തിന് അസം കാബിനറ്റ് അംഗീകാരം നല്‍കി.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്പ്രദേശില് ബിജെപി നേതാവ് വീട്ടിനുള്ളില് വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്; താനൂരില് കടലില് കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില് പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്വകലാശാലയിലെ 37 പേരുടെ ബിരുദസര്ട്ടിഫിക്കറ്റ് റദ്ദാക്കാന്...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT