Sub Lead

ഡല്‍ഹി ഗാര്‍ഗി കോളജിലെ അതിക്രമം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടിസ്

കോളജ് ഫെസ്റ്റിനിടെ കോളേജിലേക്ക് അതിക്രമിച്ച് കടന്ന സംഘം പെണ്‍കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമം അഴിച്ചുവിടുകയായിരുന്നു.

ഡല്‍ഹി ഗാര്‍ഗി കോളജിലെ അതിക്രമം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടിസ്
X

ന്യൂഡല്‍ഹി: ഗാര്‍ഗി കോളജില്‍ സിഎഎ അനുകൂലികള്‍ പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചു. ഇതോടൊപ്പം സിബിഐക്കും ഡല്‍ഹി പോലിസിനും നോട്ടിസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കോളജ് ഫെസ്റ്റിനിടെ കോളേജിലേക്ക് അതിക്രമിച്ച് കടന്ന സംഘം പെണ്‍കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമം അഴിച്ചുവിടുകയായിരുന്നു. സിഎഎ അനുകൂല മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇവര്‍ അതിക്രം നടത്തിയതെന്ന് പെണ്‍കുട്ടികള്‍ പരാതിപ്പെട്ടിരുന്നു.

കേസില്‍ 10 പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായെങ്കിലും ഇവര്‍ക്ക് തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ചിരുന്നു.ഡല്‍ഹി സാകേത് കോടതിയാണ് കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. 10,000 രൂപ വീതം ഈടാക്കിയാണ് ഓരോരുത്തര്‍ക്കും ജാമ്യം അനുവദിച്ചത്. കോളജിന് സമീപത്തെ 23 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഐപിസി 452,354,509,32 പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. കേസില്‍ 11 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

മദ്യപിച്ച് ലക്കുകെട്ട പുരുഷന്മാര്‍ ക്യാംപസിനകത്ത് എത്തി പെണ്‍കുട്ടികളെ കടന്നുപിടിച്ചതായും ബാത്ത്‌റൂമുകളില്‍ അടച്ചിട്ടതായും പെണ്‍കുട്ടികളെ പിന്നാലെ നടന്ന് ശല്യം ചെയ്തതായും ഗാര്‍ഗി കോളജിലെ ഒരു വിദ്യാര്‍ഥിനി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിനു പിന്നാലെ വിദ്യാര്‍ഥിനികള്‍ പരാതിയുമായി കോളജ് അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥിനികള്‍ ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം വിവാദമായത്. പിന്നാലെ പാര്‍ലമെന്റിലെ ഇരുസഭകളിലും സംഭവം ചര്‍ച്ചയായി. തുടര്‍ന്ന് കേസെടുക്കാന്‍ ഡല്‍ഹി പോലിസ് നിര്‍ബന്ധിതരാവുകയായിരുന്നു.

Next Story

RELATED STORIES

Share it