Sub Lead

കായംകുളത്ത് ഒത്തുകൂടിയ ഗുണ്ടാസംഘങ്ങള്‍ പിടിയില്‍; അറസ്റ്റിലായവരില്‍ ഷാന്‍ വധക്കേസ് പ്രതിയും

കായംകുളത്ത് ഒത്തുകൂടിയ ഗുണ്ടാസംഘങ്ങള്‍ പിടിയില്‍; അറസ്റ്റിലായവരില്‍ ഷാന്‍ വധക്കേസ് പ്രതിയും
X
ആലപ്പുഴ: എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ 10ഓളം പേരടങ്ങുന്ന ഗുണ്ടാസംഘം കായംകുളത്ത് പിടിയില്‍. കരീലക്കുളങ്ങര പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ട നിധീഷിന്റെ പിറന്നാള്‍ ആഘോഷത്തിനായി വീട്ടില്‍ ഒത്തുകൂടിയതിനിടെയാണ് പിടിയിലായത്. ഷാന്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതിയായ മണ്ണഞ്ചേരി ഒറ്റക്കണ്ടത്തില്‍ അതുല്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകള്‍ ഒത്തുകൂടിയത്. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി വന്നതിന് പിന്നാലെ ഷാന്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതിയായ മണ്ണഞ്ചേരി സ്വദേശി അതുല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകൂടിയത് പോലിസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കായംകുളം എരുവ പി ഒ നെടുവക്കാട്ട് ഹൗസില്‍ നിതീഷ് കുമാര്‍(29), പത്തിയൂര്‍ വിനീത് ഭവനത്തില്‍ വിജീഷ്(30),

കൃഷ്ണപുരം പുത്തന്‍പുര തെക്കേതില്‍ അനന്ദു(20), ഇടുക്കി മുളക് വള്ളിയിലെ കുത്തനാപിള്ളില്‍ അലന്‍ ബെന്നി(27), തൃശ്ശൂര്‍ തൃക്കല്ലൂര്‍ വാലത്ത് ഹൗസില്‍ പ്രശാല്‍(29), പത്തിയൂര്‍ കാല കീരിക്കാട് വഞ്ചിയൂര്‍ ഫാത്തിമാ മന്‍സിലില്‍ ഹബീസ്(32), ഏനാകുളങ്ങര പത്തിയൂര്‍ക്കാല വിമല്‍ഭവനില്‍ വിഷ്ണു(33), ചേരാവള്ളി കണ്ണങ്കരയിലെ സെയ്ഫുദ്ദീന്‍(38), ഹരിപ്പാട് മുട്ടം രാജേഷ് ഭവനത്തില്‍ രാജേഷ് കുമാര്‍(45) എന്നിവരാണ് പിടിയിലായത്.

ഇവരോടൊപ്പമുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മാട്ട കണ്ണന്‍, കുപ്രസിദ്ധ ഗുണ്ടകളായ തക്കാളി ആഷിഖ്, വിഠോബ ഫൈസല്‍, ഡെയ്ഞ്ചര്‍ അരുണ്‍, മയക്കുമരുന്ന് വില്‍പന സംഘത്തില്‍പ്പെട്ട മോട്ടി എന്നു വിളിക്കുന്ന അമല്‍ ഫാറൂഖ് സേട്ട്, വിജയ് കാര്‍ത്തികേയന്‍ എന്നിവര്‍ പോലിസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. സംഘമെത്തിയ വാഹനങ്ങളും മറ്റും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ ഒത്തുചേരലിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസ ജോണിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. കായംകുളം ഡിവൈഎസ്പി അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ കായംകുളം സിഐ ഗിരിലാല്‍, കരീലക്കുളങ്ങര സിഐ സുനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം വീട് വളഞ്ഞാണ് ഗുണ്ടാ സംഘത്തെ പിടികൂടിയത്.

Next Story

RELATED STORIES

Share it