ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി
രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 10 പൈസയാണ്. ഡീസല്‍വില 110 രൂപയും കടന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്തെ ഇന്ധന വില 120 രൂപയോട് അടുക്കുകയാണ്. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 10 പൈസയാണ്. ഡീസല്‍വില 110 രൂപയും കടന്നു.
108.25 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. കൊച്ചിയിലെ ഡീസല്‍ വില 102.06 രൂപയും. 110.45 പൈസയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. തിരുവനന്തപുരത്തെ ഡീസല്‍ വില 104.14. 108.39 രൂപയാണ് കോഴിക്കോട് പെട്രോള്‍ നിരക്ക്. ഡീസല്‍ നിരക്ക് 102.20 രൂപ. ഒരു മാസത്തിന് ഇടയില്‍ 8.12 രൂപയാണ് ഡീസലിന് കൂടിയത്. പെട്രോളിന് കൂടിയത് 6.45രൂപ.
ഇന്ധനവില വര്‍ദ്ധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവക്കും. ബസ്സുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടിസ് നല്‍കി. മിനിമം ചാര്‍ജ് 12 രൂപയാക്കണം. കി.മീ നിരക്ക് ഒരു രൂപയായി വര്‍ധിപ്പിക്കണം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം. തുടര്‍ന്നുള്ള ചാര്‍ജ്, യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.
RELATED STORIES
തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT