Sub Lead

ഇന്ധനവില ഇന്നും കൂട്ടി, പെട്രോള്‍ വില 95 രൂപയിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.

ഇന്ധനവില ഇന്നും കൂട്ടി, പെട്രോള്‍ വില 95 രൂപയിലേക്ക്
X

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. മെയ് 4 ന് ശേഷം തുടർച്ചയായി ആറാംതവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയും തിരുവനന്തപുരത്ത് പെട്രോള്‍ വില 94.83 രൂപയും ഡീസലിന് 89.77 രൂപയുമാണ് ഇന്നുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്‌. ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

Next Story

RELATED STORIES

Share it