Big stories

കൊള്ളയടി തുടര്‍ന്ന് എണ്ണക്കമ്പനികള്‍; ഇന്ധന വില ഇന്നും കൂട്ടി

ഒരു ലിറ്റര്‍ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്.

കൊള്ളയടി തുടര്‍ന്ന് എണ്ണക്കമ്പനികള്‍; ഇന്ധന വില ഇന്നും കൂട്ടി
X

തിരുവനന്തപുരം: ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു. ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ് വില. പെട്രോളിന് തിരുവനന്തപുരത്ത് 106.70 പൈസയും കൊച്ചിയില്‍ 104.72 രൂപയുമാണ് വി, കോഴിക്കോട് 104. 94 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ വകവെക്കാതെ എണ്ണകമ്പനികള്‍ ദിവസേനെ വില വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങുകയും ചെയ്തു.


Next Story

RELATED STORIES

Share it