Sub Lead

''റൗഡിയെ ബിജെപി രക്തസാക്ഷിയാക്കുകയാണോ ?'' സുഹാസ് ഷെട്ടിയെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ബിജെപി സര്‍ക്കാരെന്ന് മന്ത്രി

റൗഡിയെ ബിജെപി രക്തസാക്ഷിയാക്കുകയാണോ ? സുഹാസ് ഷെട്ടിയെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ബിജെപി സര്‍ക്കാരെന്ന് മന്ത്രി
X

ബംഗളൂരു: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ബജ്‌റങ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ ബിജെപിയെ വിമര്‍ശിച്ച് കര്‍ണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്താണ് സുഹാസ് ഷെട്ടിയെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും ഇപ്പോള്‍ അയാളെ രക്തസാക്ഷിയും മഹാനുമായി അവതരിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ദിനേശ് ഗുണ്ടു റാവു ചൂണ്ടിക്കാട്ടി. ''2020ലാണ് സുഹാസ് ഷെട്ടിയെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ബാസവരാജ ബൊമ്മെയായിരുന്നു അക്കാലത്ത് ആഭ്യന്തരമന്ത്രി. അധികാരത്തിലിരിക്കുമ്പോള്‍ ക്രിമിനലുകളെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. അവര്‍ മരിക്കുമ്പോള്‍ രക്തസാക്ഷിയും പുണ്യാവാനുമായി അവതരിപ്പിക്കും.'' -മന്ത്രി പറഞ്ഞു.

രണ്ടു കൊലക്കേസുകളില്‍ പ്രതിയായ സുഹാസ് ഷെട്ടിയെ മേയ് ഒന്നിനാണ് ഒരു സംഘം വെട്ടിക്കൊന്നത്. സൂറത്കല്ലില്‍ 2022ല്‍ സുഹാസ് ഷെട്ടിയും സംഘവും വെട്ടിക്കൊന്ന ഫാസിലിന്റെ സഹോദരന്‍ അടക്കം എട്ടുപേര്‍ ഈ കേസില്‍ അറസ്റ്റിലായി.

Next Story

RELATED STORIES

Share it